Saturday, July 12, 2008

തെറിപ്രയോഗം കവിതയില്‍ ; താങ്കള്‍ക്ക് പറയാനുള്ളത്?

കവിതയിലെ തെറിപ്രയോഗത്തെക്കുറിച്ച്, ടി.പി.അനില്‍കുമാറിന്റെ കമന്റിനെക്കുറിച്ച്,
" ഇവിടെ വായിക്കാം "

Thursday, July 10, 2008

ടി.പി.അനില്‍കുമാറിന്റെ കമന്റ്

കവിതയിലെ തെറിപ്രയോഗങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റിന്റെ കോലാഹലത്തിനിടയില്‍ ശ്രീ
ഇന്ദ്രജിത്തിന്റെ ബ്ലോഗില്‍ അദ്ദേഹം തന്റെ കവിത നെഞ്ചും വിരിച്ച്
പുനപ്രസിദ്ധീകരിക്കുകയും,
കൂടുതല്‍ തെറി ഭാഷാസ്നേഹികള്‍
ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്
കമന്റിട്ട് മുന്നോട്ട് വരികയുമുണ്ടായി.
ഈയുള്ളവന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട
ഒരു കവി (ടി.പി.അനില്‍കുമാര്‍)
എഴുതിയ വളരെ ഹീനമെന്ന് തോന്നിയ (ശ്രീ അനില്‍ കുമാറ്, വാക്കുകള്‍
കടുത്തപോയെങ്കില്‍ നിരുപാധികം മാപ്പ്.
കാവലാന്‍ പറഞ്ഞപോലെ യുദ്ധം യുദ്ധം ആശയപമാണ്)
ഒരു കമന്റ് ഇവിടെ ഉദ്ധരിക്കട്ടെ,
ഇന്ദ്രജിത്തിന് എതിറ്പ്പില്ലെന്ന വിശ്വാസത്തോടെ,
അതിന് കൗടില്യന്‍ എഴുതിയ മറുപടിയും
കൂടെ ചേറ്ക്കുന്നു.

ടി.പി.അനില്‍കുമാര്‍:
"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."

അതിന് കൗടില്യന്‍ എഴുതിയ മറുപടി:

"അനില മഹാകവേ,
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം.
ഇതൊക്കെ ചെയ്യുന്ന നീചന്മാരോടാണോ,
താങ്കള്‍ കവികളെ ഉപമിക്കുന്നത്.
അങ്ങനെയെങ്കില്‍ അത് താങ്കളുടെ സംസ്കാരം.
താങ്കള്‍ അത്തരം പദങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയും സ്വയം പ്രകാശിപ്പിക്കൂ...
അത്തരം പ്രകടനങ്ങളെ
ഇല്ലാതാക്കുക് എന്നതായിരിക്കണം
കവിയുടെയും സാംസ്കാരിക നായകരുടെയും
കറ്ത്തവ്യം. അല്ലാതെ കവിതയിലൂടെയും കമന്റിലൂടെയും അതിനെ പ്രോല്‍സാഹിപ്പിക്കുക എന്നതായിരിക്കരുത്."

" താങ്കള്‍ക്ക് പറയാനുള്ളത് ഇവിടെ കമന്റിടുമെന്ന വിശ്വാസത്തോടെ "

ഇതിലെ തെറ്റും ശരിയും വേറ്തിരിക്കാന്‍
നിങ്ങള്‍ക്ക് മാത്രമാണവകാശം
ഭാഷ വളരട്ടെ (ഷക്കീല സിനിമകളെപ്പോലെയല്ലാതെ)

Tuesday, July 8, 2008

കൂഴൂറ് വിത്സന്റെ തെറിപ്രയോഗത്തെക്കുറിച്ച്

സൃഷ്ടി എന്നത് ദൈവദത്തമാണ്‌.
ജൈവ സൃഷ്ടിയായാലും, സാഹിത്യ സൃഷ്ടിയായാലും
അത് ഉദാത്തമായ, ദൈവീകമായ ഒരു പ്രക്രിയയാണ്‌.
അതുകൊണ്ട് തന്നെ സൃഷ്ടാവിനെ ദൈവനാമത്തിലാണ്‌
വിളിച്ചു പോരുന്നതും, ദൈവീകമായാണ്‌ അനുഷ്ഠിച്ചു പോരുന്നതും.

അങ്ങനെ വരുമ്പോള്‍ കവിതയുടെയായാലും
കഥയുടെയായാലും, മറ്റെന്ത് സൃഷ്ടിയുടെയും സൃഷ്ടാവിന്‌
ദൈവീകമായ അംശമുണ്ട് എന്നാണ്‌ വിശ്വസിച്ചു പോരുന്നത്.
ഇത് എഴുതപ്പെട്ട നിയമസംഹിതയോ
വ്യവസ്ഥയോ അല്ല.
മറിച്ച് വേദകാലഘട്ടം മുതല്‍ അനുവറ്ത്തിച്ചു വരുന്ന
ഒരു ശൈലിയാണ്‌ എന്നു പറയാം.
ഇതിന്‌ അപഥാനമായി
പഴയതും പുതിയതുമായ തലമുറയിലെ
ചില ഒറ്റപ്പെട്ട എഴുത്തുകാര്
ദിവ്യമായ വാക്മണ്‌ഡപങ്ങളില്‍‍
ചില തെറിപ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളതായി കാണാന്‍
കഴിയും.

എന്നാല്‍ പുതിയ തലമുറയിലെ കൂഴൂറ് വിത്സണപ്പോലുള്ള
എഴുത്തുകാറ്ക്ക് (ആവശ്യത്തിന്‌ വിദ്യാഭ്യാസവും, പ്രായോഗിക
പരിചയവും, വായനാസമ്പത്തും ഉണ്ട് എന്നു പറയപ്പെടുന്ന
ആധുനിക കവിതയുടെ പ്രവാചകന്മാറ്)
ഇത്തരം തെറിപ്രയോഗങ്ങളിലൂടെ
സൃഷ്ടി കറ്മ്മത്തിനിടയില്‍,
ആത്മാവിഷ്കാരത്തിന്റെ ഏത് തരത്തിലുള്ള
സംതൃപ്തിയാണ്‌ കിട്ടുന്നത് എന്നാണ്‌ കൗടില്യനറിയേണ്ടത്.

"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
-കൂഴൂരിന്റെ കവിതയില്‍ നിന്ന്

ശുദ്ധഭാഷയെ വളറ്ത്തുക എന്നതായിരിക്കണം
ഏതൊരെഴുത്തുകാരന്റെയും ധറ്മ്മം
അല്ലാതെ പണത്തിനോ, ആളെക്കൂട്ടാനോ വേണ്ടി
ഭാഷയെ വ്യഭിചരിക്കുക, എന്നുള്ളതായിരിക്കരുത്
എഴുത്തുകാരുടെ കറ്ത്തവ്യം.

കവിതയുടെ കലികാലം എന്ന ബ്ലോഗില്‍
ഇന്ദ്രജിത് എന്നൊരു ചെറുപ്പക്കാരനും
വളരെ മോശമായ രീതിയില്‍
കവിതയെഴുതിയറ്ഋഉ കണ്ടു...


ഇത്തരം പ്രയോഗങ്ങള്‍ക്കെതിരെ
ശുദ്ധസാഹിത്യത്തെ പ്രോല്‍സഹിപ്പിക്കേണ്ട
എഴുത്തുകാരുടെ ഒരു കൂട്ടായ്മ
രൂപപ്പെടണമെന്നും ശക്തിയായ പ്രധിഷേധം
അറിയിക്കണമെന്നും ഇതിനാല്‍
കൗടില്യന്‍ ആഹ്വാനം ചെയ്യുന്നു.

updating from 10/06/08/ 10 pm

ഈ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രീ
ശ്രീ ഇന്ദ്രജിത്തിന്റെ ബ്ലോഗില്‍ അദ്ദേഹം തന്റെ കവിത നെഞ്ചും വിരിച്ച്
പുനപ്രസിദ്ധീകരിക്കുകയും
കൂടുതല്‍ തെറി സ്നേഹകവികള്‍
ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്
കമന്റിട്ട് മുന്നോട്ട് വരികയുമുണ്ടായി.
ഈയുള്ളവന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട
ഒരു കവി (ടി.പി.അനില്‍കുമാര്‍)
എഴുതിയ വളരെ ഹീനമെന്ന് തോന്നിയ ഒരു
കമന്റ് ഇവിടെ ഉദ്ധരിക്കട്ടെ,
ഇന്ദ്രജിത്തിന് എതിറ്പ്പില്ലെന്ന വിശ്വാസത്തോടെ,
അതിന് കൗടില്യന്‍ എഴുതിയ മറുപടിയും
കൂടെ ചേറ്ക്കുന്നു.

ടി.പി.അനില്‍കുമാര്‍:
"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."

അതിന് കൗടില്യന്‍ എഴുതിയ മറുപടി:

"അനില മഹാകവേ,
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം.
ഇതൊക്കെ ചെയ്യുന്ന നീചന്മാരോടാണോ,
താങ്കള്‍ കവികളെ ഉപമിക്കുന്നത്.
അങ്ങനെയെങ്കില്‍ അത് താങ്കളുടെ സംസ്കാരം.
താങ്കള്‍ അത്തരം പദങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയും സ്വയം പ്രകാശിപ്പിക്കൂ...
അത്തരം പ്രകടനങ്ങളെ
ഇല്ലാതാക്കുക് എന്നതായിരിക്കണം
കവിയുടെയും സാംസ്കാരിക നായകരുടെയും
കറ്ത്തവ്യം. അല്ലാതെ കവിതയിലൂടെയും കമന്റിലൂടെയും അതിനെ പ്രോല്‍സാഹിപ്പിക്കുക എന്നതായിരിക്കരുത്."


ഇതിലെ തെറ്റും ശരിയും വേറ്തിരിക്കാന്‍
നിങ്ങള്‍ക്ക് മാത്രമാണവകാശം
ഭാഷ വളരട്ടെ (ഷക്കീല സിനിമകളെപ്പോലെയല്ലാതെ)

Sunday, July 6, 2008

ഏഴാം ക്ലാസ് മോഡലില്‍ എല്ലാ ക്ലാസ്സിലും

അതിഭൗതികതയില്‍ നിന്നും അല്പ്പം ആത്മീയ ചിന്തകള്‍ക്കായിമതവിശ്വാസം
നല്ലതാണെന്നും അതേ സമയം എല്ലാ മത തത്വങ്ങളുംഒന്നാണെന്നും
അവ മനുഷ്യനെ നന്മയിലേക്ക്നയിക്കാന്‍ വേണ്ടി മാത്രംരൂപപ്പെട്ടതാണെന്നും
ഉള്ള താത്വികമായ വീക്ഷണംഎല്ലാ വിദ്യാറ്ഥികള്‍ക്കുംബോധ്യപ്പെടുത്തിക്കൊടുക്കുകയും,
അതിനുതകുന്ന തരത്തിലുള്ള പഠന രീതി വ്യാപകമാക്കണമെന്നും കൗടില്യന്‍
അറിയിക്കുന്നു.ഒന്നാം തരം മുതലുള്ള പാഠഭാഗങ്ങള്
‍ഏഴാം ക്ലാസിലെ പാഠപുസ്തകത്തിന്റെ മാതൃകയിലാക്കണം എന്നും,
മിശ്രവിവാഹിതറ്ക്ക് ആജീവനാന്ത സ്റ്റൈപ്പന്റ്ഏറ്പ്പെടുത്താന്‍
ഗവണ്മെന്റോ മറ്റു സംഘടനകളോ മുന്നോട്ട് വരണമെന്നും
ഇതിനാല്‍ കൗടില്യന്‍ ആഹ്വാനം ചെയ്യുന്നു.