Tuesday, July 8, 2008

കൂഴൂറ് വിത്സന്റെ തെറിപ്രയോഗത്തെക്കുറിച്ച്

സൃഷ്ടി എന്നത് ദൈവദത്തമാണ്‌.
ജൈവ സൃഷ്ടിയായാലും, സാഹിത്യ സൃഷ്ടിയായാലും
അത് ഉദാത്തമായ, ദൈവീകമായ ഒരു പ്രക്രിയയാണ്‌.
അതുകൊണ്ട് തന്നെ സൃഷ്ടാവിനെ ദൈവനാമത്തിലാണ്‌
വിളിച്ചു പോരുന്നതും, ദൈവീകമായാണ്‌ അനുഷ്ഠിച്ചു പോരുന്നതും.

അങ്ങനെ വരുമ്പോള്‍ കവിതയുടെയായാലും
കഥയുടെയായാലും, മറ്റെന്ത് സൃഷ്ടിയുടെയും സൃഷ്ടാവിന്‌
ദൈവീകമായ അംശമുണ്ട് എന്നാണ്‌ വിശ്വസിച്ചു പോരുന്നത്.
ഇത് എഴുതപ്പെട്ട നിയമസംഹിതയോ
വ്യവസ്ഥയോ അല്ല.
മറിച്ച് വേദകാലഘട്ടം മുതല്‍ അനുവറ്ത്തിച്ചു വരുന്ന
ഒരു ശൈലിയാണ്‌ എന്നു പറയാം.
ഇതിന്‌ അപഥാനമായി
പഴയതും പുതിയതുമായ തലമുറയിലെ
ചില ഒറ്റപ്പെട്ട എഴുത്തുകാര്
ദിവ്യമായ വാക്മണ്‌ഡപങ്ങളില്‍‍
ചില തെറിപ്രയോഗങ്ങള്‍ നടത്തിയിട്ടുള്ളതായി കാണാന്‍
കഴിയും.

എന്നാല്‍ പുതിയ തലമുറയിലെ കൂഴൂറ് വിത്സണപ്പോലുള്ള
എഴുത്തുകാറ്ക്ക് (ആവശ്യത്തിന്‌ വിദ്യാഭ്യാസവും, പ്രായോഗിക
പരിചയവും, വായനാസമ്പത്തും ഉണ്ട് എന്നു പറയപ്പെടുന്ന
ആധുനിക കവിതയുടെ പ്രവാചകന്മാറ്)
ഇത്തരം തെറിപ്രയോഗങ്ങളിലൂടെ
സൃഷ്ടി കറ്മ്മത്തിനിടയില്‍,
ആത്മാവിഷ്കാരത്തിന്റെ ഏത് തരത്തിലുള്ള
സംതൃപ്തിയാണ്‌ കിട്ടുന്നത് എന്നാണ്‌ കൗടില്യനറിയേണ്ടത്.

"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
-കൂഴൂരിന്റെ കവിതയില്‍ നിന്ന്

ശുദ്ധഭാഷയെ വളറ്ത്തുക എന്നതായിരിക്കണം
ഏതൊരെഴുത്തുകാരന്റെയും ധറ്മ്മം
അല്ലാതെ പണത്തിനോ, ആളെക്കൂട്ടാനോ വേണ്ടി
ഭാഷയെ വ്യഭിചരിക്കുക, എന്നുള്ളതായിരിക്കരുത്
എഴുത്തുകാരുടെ കറ്ത്തവ്യം.

കവിതയുടെ കലികാലം എന്ന ബ്ലോഗില്‍
ഇന്ദ്രജിത് എന്നൊരു ചെറുപ്പക്കാരനും
വളരെ മോശമായ രീതിയില്‍
കവിതയെഴുതിയറ്ഋഉ കണ്ടു...


ഇത്തരം പ്രയോഗങ്ങള്‍ക്കെതിരെ
ശുദ്ധസാഹിത്യത്തെ പ്രോല്‍സഹിപ്പിക്കേണ്ട
എഴുത്തുകാരുടെ ഒരു കൂട്ടായ്മ
രൂപപ്പെടണമെന്നും ശക്തിയായ പ്രധിഷേധം
അറിയിക്കണമെന്നും ഇതിനാല്‍
കൗടില്യന്‍ ആഹ്വാനം ചെയ്യുന്നു.

updating from 10/06/08/ 10 pm

ഈ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രീ
ശ്രീ ഇന്ദ്രജിത്തിന്റെ ബ്ലോഗില്‍ അദ്ദേഹം തന്റെ കവിത നെഞ്ചും വിരിച്ച്
പുനപ്രസിദ്ധീകരിക്കുകയും
കൂടുതല്‍ തെറി സ്നേഹകവികള്‍
ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്
കമന്റിട്ട് മുന്നോട്ട് വരികയുമുണ്ടായി.
ഈയുള്ളവന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട
ഒരു കവി (ടി.പി.അനില്‍കുമാര്‍)
എഴുതിയ വളരെ ഹീനമെന്ന് തോന്നിയ ഒരു
കമന്റ് ഇവിടെ ഉദ്ധരിക്കട്ടെ,
ഇന്ദ്രജിത്തിന് എതിറ്പ്പില്ലെന്ന വിശ്വാസത്തോടെ,
അതിന് കൗടില്യന്‍ എഴുതിയ മറുപടിയും
കൂടെ ചേറ്ക്കുന്നു.

ടി.പി.അനില്‍കുമാര്‍:
"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."

അതിന് കൗടില്യന്‍ എഴുതിയ മറുപടി:

"അനില മഹാകവേ,
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം.
ഇതൊക്കെ ചെയ്യുന്ന നീചന്മാരോടാണോ,
താങ്കള്‍ കവികളെ ഉപമിക്കുന്നത്.
അങ്ങനെയെങ്കില്‍ അത് താങ്കളുടെ സംസ്കാരം.
താങ്കള്‍ അത്തരം പദങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയും സ്വയം പ്രകാശിപ്പിക്കൂ...
അത്തരം പ്രകടനങ്ങളെ
ഇല്ലാതാക്കുക് എന്നതായിരിക്കണം
കവിയുടെയും സാംസ്കാരിക നായകരുടെയും
കറ്ത്തവ്യം. അല്ലാതെ കവിതയിലൂടെയും കമന്റിലൂടെയും അതിനെ പ്രോല്‍സാഹിപ്പിക്കുക എന്നതായിരിക്കരുത്."


ഇതിലെ തെറ്റും ശരിയും വേറ്തിരിക്കാന്‍
നിങ്ങള്‍ക്ക് മാത്രമാണവകാശം
ഭാഷ വളരട്ടെ (ഷക്കീല സിനിമകളെപ്പോലെയല്ലാതെ)

31 comments:

വിദുരര്‍ said...

കൗടില്യാ ഇതിനൊപ്പം കുടിലതയില്ലല്ലൊ. അങ്ങിനെയെങ്കില്‍ ഇത്‌ വാസ്‌തവം. ഭാഷ വളരുന്നത്‌ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌. ഇങ്ങിനെയെങ്കിലും പറഞ്ഞതു നന്നായി.

കൌടില്യന്‍ said...

ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും
തള്ളുകയോ, കൊള്ളുകയോ ചെയ്യാം എന്നും
വിമറ്ശനത്തിന്റേത് മാത്രമായ അര്‍ഥതലത്തില്‍ മാത്രം
എടുക്കണമെന്നും,

പോരാത്തതിന്‌
കൗടില്യന്‍ കൂഴൂരിന്റെ ഒരാരാധകനാണെന്നും
ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

ചാണക്യന്‍ said...

കൌടില്യാ,
നമുക്കും താങ്കളുടെ അഭിപ്രായം ശരിയായി തോന്നുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ഭാഷ സംസ്ക്കരത്തിന്റെ നാ‍വ്” ആണന്നല്ലെ.കൌടില്യന്‍ പറഞ്ഞ്അത് വളരെ ശരിയാണ്.കവിതയിലായാലും, സാഹിത്യത്തിലായലും, ജീവിതത്തിലായാലും,സഭ്യമല്ലാത്ത ഭാഷ നല്ലതല്ല.
തുടര്‍ന്നും ഇതു പോലെ ഉള്ള നല്ല ലേഖനങ്ങലള്‍ പ്രതീക്ഷിക്കുന്നു.

പാമരന്‍ said...

ഒരു വിയോജനക്കുറിപ്പ്‌ ചേര്‍ക്കുന്നു..

ഇസാദ്‌ said...

:)

കാവലാന്‍ said...

"ശുദ്ധഭാഷയെ വളറ്ത്തുക എന്നതായിരിക്കണം
ഏതൊരെഴുത്തുകാരന്റെയും ധറ്മ്മം
അല്ലാതെ പണത്തിനോ, ആളെക്കൂട്ടാനോ വേണ്ടി
ഭാഷയെ വ്യഭിചരിക്കുക, എന്നുള്ളതായിരിക്കരുത്
എഴുത്തുകാരുടെ കറ്ത്തവ്യം."

"പണത്തിനോ, ആളെക്കൂട്ടാനോ വേണ്ടി
ഭാഷയെ വ്യഭിചരിക്കുക"

ഈ വരികള്‍ കൊള്ളാം ഹഹഹ ... പക്ഷേ കൗടില്യം കണ്ടില്ലെന്നു വയ്ക്കാനാവില്ല.

ആവിഷ്കാര സ്വാതന്ത്ര്യം അതിരു കടക്കുന്നെങ്കില്‍ അതു വിമര്‍ശന വിധേയമാവണം.എഴുത്ത് എന്നത് ഭാഷയെ സമ്പുഷ്ടമാക്കണമെന്നു പറയുന്നതില്‍ ന്യായം കണ്ടേയ്ക്കാം.ഏതു വകുപ്പിലാണു ശുദ്ധമായ ഭാഷയുടെ വളര്‍ത്തുത്തരവാദിത്വം എഴുത്തുകാരനു മേല്‍ ചുമത്തുന്നത്? രൂപപ്പെട്ട ഭാഷയ്ക്കു ശേഷമല്ലേ എഴുത്തു നടക്കുന്നത്?

Anonymous said...

തെറിയും ഒരായുധമാണെന്നു എം.എന്‍.വിജയന്‍ മാഷ് ഒരിയ്ക്കല്‍ പറയുകയുണ്ടായിട്ടുണ്ട്.സൃഷ്ടി ദൈവികമാണെന്നു പറഞുള്ള താങ്കളുടെ തുടക്കം ചരിത്രപരമായോ യുക്തിസഹമായോ മനുഷ്യന്‍ ആ ര്‍ജ്ജിച്ച അറിവുകളെ പിന്‍പറ്റുന്ന ഒന്നല്ല.ഭാഷയെ തെറിയെന്നും മാന്യമെന്നുമെല്ലാം വര്‍ഗ്ഗീകരിക്കാന്‍ ചരിത്ര പരമായി സ്വീകരിച്ചു വന്നിരുന്ന സാമൂഹ്യ ക്രമങളെ, ഘടനയെ വിമര്‍ശന വിധേയമാക്കിക്കൊണ്ടു മാത്രമേ ഏത് തെറി ഏതു മാന്യം എന്നൊക്കെ വിവേചിക്കാന്‍ പറ്റൂ.ഭാഷ പിറക്കുന്നത് ജീവിതത്തില്‍ നിന്നാണു.ജീവിതത്തില്‍ പ്രയോഗ ക്ഷമമായിരിക്കുന്ന ഒരു വാക്കും എവിടെ പ്രയോഗിക്കുന്നതും അപ്രസക്തമാണു എന്നു ഞാന്‍ കരുതുന്നില്ല.ടൈ കെട്ടാതെ വരുന്നവനെ പുറത്തു നിര്‍ത്തുന്ന വരേണ്യ ക്ലബ്ബുകളുടെ പൊങച്ച മനോ നിലയെ തന്നെയാണു ജീവിതത്തിന്റെ 'പച്ചത്ത' വും അമ്മ്ല ഗന്ധവും പേറുന്ന മൈരന്‍ എന്ന വാക്കിനു വരേണ്യതയുടെ കവിതാ ക്ലബ്ബില്‍ അംഗത്വം കൊടുക്കരുതെന്ന വാദത്തിലും നിറഞു നില്‍ക്കുന്നത്.ജീവിതത്തില്‍ അന്യമല്ലാത്തതൊന്നും കവിതയ്ക്കും അന്യമല്ല.അതുപോലെ ഭാഷയ്ക്കും.വരേണ്യ ഭാഷയുടെ ഇസ്തിരി വടിവുകളേക്കാള്‍ കരുത്തും സൗന്ദര്യവുമുണ്ട് അവര്‍ണതയുടെ ഈ തെറി വാക്കുകള്‍ക്കെന്നു വില്‍സന്‍ ഉള്‍പ്പെടെയുള്ള പുതു തലമുറ കവികള്‍ തിരിച്ചറിയുന്നു എന്നതു തന്നെയാണു പുതു കവിതയുടെ കരുത്ത്.

ജയചന്ദ്രന്‍ നെരുവമ്പ്രം.

കൌടില്യന്‍ said...

പാമരരേ മറുപക്ഷത്താണെങ്കില്‍,
താങ്കളുടെ വിയോജിപ്പിന്റെ കാരണം കൂടി
അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
അതോ രാജാവു നഗ്നനല്ല എന്ന യൊജിപ്പു തന്നെയാണോ?

കൌടില്യന്‍ said...

കാവലാനേ...

നിലവിലുള്ള നിലപാടുകളനുസരിച്ച്
ഭാഷയുടെ ഉച്ചനീചത്വങ്ങളെ തരം തിരിക്കാന്‍
ഒരു പാട് ഭാഷാപണ്ഢിതനൊന്നുമാകേണ്ട.
നാലാളു കൂടുന്നിടത്ത്, അല്ലെങ്കില്‍ വീട്ടില്‍,
ഏറ്റവും ചുരുങ്ങിയത് അമ്മയുടെ മുന്‍പിലെങ്കിലും
പ്രയോഗിക്കാന്‍ കഴിയുന്ന ഭാഷയെ വരേണ്യഭാഷ എന്ന്
താങ്കള്‍ മനസ്സിലാക്കുക.വരേണ്യം എന്നത് ചാതുറ്വറ്ണ്ണ്യത്തിന്റെ
നാലു ചുമരുകള്‍ക്കുള്ളില്‍ നിര്‍ത്തിയല്ല സൂചിപ്പിച്ചത്.
മറിച്ച് ഭാഷാപ്രയോഗങ്ങളുടെ പരിമാണമായാണ്‌ വ്യവസ്ഥാപിച്ചത്.
അമ്മയില്‍ നിന്നാണ്‌ ആദ്യഭാഷ നമ്മളിലേക്ക്
ഒഴുകുന്നത്, ആ ശുദ്ധിയോടെത്തന്നെ
അത് നിലനിറ്ത്താനും കഴിയണം

കൌടില്യന്‍ said...
This comment has been removed by the author.
കൌടില്യന്‍ said...
This comment has been removed by the author.
കൌടില്യന്‍ said...

കാവലാനേ...

"രൂപപ്പെട്ട ഭാഷയ്ക്കു ശേഷമല്ലേ എഴുത്തു നടക്കുന്നത്?"

എന്ന ചോദ്യമാണ്‌ കൗടില്യനും ചോദിക്കാനുള്ളത്.
അത്തരം ഭാഷയാണോ ആദിയില്‍ വില്‍സ കവിയില്‍
രൂപപ്പെട്ടത്? അതിനു ശേഷമാണോ എഴുത്തായ് പുനറ്ജ്ജനിച്ചത്

കാപ്പിലാന്‍ said...

സാഹിത്യത്തില്‍ തെറി പ്രയോഗങ്ങള്‍ നടത്തുന്നതിന് എതിരെ ഞാനും യോജിക്കുന്നു .വിപണന മൂല്യം കൂട്ടുന്നതിനോ ,പുതു തലമുറയ്ക്ക് ആവശ്യമോ എന്താണ് എന്നറിയില്ല .പല കവിതകളിലും ഞാന്‍ അത് കണ്ടിട്ടുണ്ട് .ശൂദ്ധ മലയാളത്തില്‍ എഴുതിയാല്‍ എന്താണ് കുഴപ്പം .എന്‍റെ സുഹൃത്താണ് കൂഴൂര്‍ .ഞാന്‍ പറഞ്ഞത് കൂഴൂരിനു എതിരെ അല്ല .എഴുതിയ ഭാഷക്ക് എതിരെ ആണ് .

കൌടില്യന്‍ said...

പ്രിയ ജയചന്ദ്രന്‍ ,

"ജീവിതത്തിന്റെ 'പച്ചത്ത' വും അമ്മ്ല ഗന്ധവും പേറുന്ന മൈരന്‍ എന്ന വാക്കിനു വരേണ്യതയുടെ കവിതാ ക്ലബ്ബില്‍ അംഗത്വം കൊടുക്കരുതെന്ന വാദത്തിലും നിറഞു നില്‍ക്കുന്നത്.ജീവിതത്തില്‍ അന്യമല്ലാത്തതൊന്നും കവിതയ്ക്കും അന്യമല്ല.അതുപോലെ ഭാഷയ്ക്കും.വരേണ്യ ഭാഷയുടെ ഇസ്തിരി വടിവുകളേക്കാള്‍ കരുത്തും സൗന്ദര്യവുമുണ്ട് അവര്‍ണതയുടെ ഈ തെറി വാക്കുകള്‍ക്കെന്നു വില്‍സന്‍ ഉള്‍പ്പെടെയുള്ള പുതു തലമുറ കവികള്‍ തിരിച്ചറിയുന്നു എന്നതു തന്നെയാണു പുതു കവിതയുടെ കരുത്ത്."

"വരേണ്യതയുടെ കവിതാ ക്ലബ്ബ്"
എന്ന പ്രയോഗം തന്നെ താങ്കളില്‍ അന്തറ്ലീനമായ
അധമ വിചാരത്തിന്റെ പ്രതിഫലനമാണ്‌.
ഭാഷയുടെ വരേണ്യപ്രയോഗം എന്നുള്ളത്, ആദ്യം സൂചിപ്പിച്ചപോലെ
പൊതുജനമദ്ധ്യത്തിലേക്ക് ചുരുങ്ങീയത് ഉടുതുണിയെങ്കിലും ധരിച്ച്
ഇറങ്ങി വരിക എന്നു പറയുന്നപോലെ ലളിതമായ ഒരു പ്രയോഗം
മാത്രമാണ്‌. അതുപോലും ഇല്ലെങ്കില്‍ നമുക്കവനെ നരാധമന്‍ എന്നല്ലേ
വിളിക്കാന്‍ കഴിയൂ. (ബുദ്ധിസ്ഥിരതയില്ലാഞ്ഞിട്ടാണെങ്കില്‍ അതു മറു പക്ഷം.
അവനെ നമുക്ക് ഭ്രാന്തന്‍ എന്ന് ഓരവല്‍ക്കരിക്കാം)
അത്തരം ക്രിയകളെ നമുക്ക് അധമഭാഷ (താങ്കളുടെ വാക്കില്‍ പറഞ്ഞാല്‍
അവര്‍ണ്ണ ഭാഷ) എന്നു മാത്രമേ പറയാന്‍ കഴിയൂ.

"വരേണ്യ ഭാഷയുടെ ഇസ്തിരി വടിവുകളേക്കാള്‍ കരുത്തും സൗന്ദര്യവുമുണ്ട്"

ഭാഷയുടെ വരേണ്യത ഇസ്തിരി വടിവുകളിലല്ല. എന്നു താങ്കള്‍ക്ക് മനസ്സിലായിരിക്കും
എന്നു കരുതുന്നു. അതിലെ മാലിന്യമുക്തിയിലാണ്‌ എന്ന് ധരിക്കുക.
"കീറിയതായാലും നാറരുത്" എന്നൊരു പഴഞ്ച്ചൊല്ലും കേട്ടിട്ടില്ലേ...

കൌടില്യന്‍ said...
This comment has been removed by the author.
കൌടില്യന്‍ said...

ജയകൃഷ്ണന്‍ കാവാലം,
കൂഴൂരിന്റെ കവിതയ്ക്ക്
താങ്കള്‍ നല്‍കിയ കമന്റ് ഇവിടെ പകറ്ത്തിയതിന്‌ ക്ഷമിക്കുക.
രാജാവ് നഗ്നനാണ്‌ എന്ന് ഉറക്കെ വിളിച്ചു പറയാന്‍
ധൈര്യം കാണിച്ച താങ്കളുടെ കവി മനസ്സിനെ മനസ്സാ വന്ദിക്കുന്നു.

"എന്‍റെ ഭാഷ എന്ന്‌ ഒരാള്‍ക്ക്‌ ഒരു ഭാഷയെ വിളിക്കാന്‍ സാധിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം ആ ഭാഷയോട്‌ ഒരൂ ബഹുമാനവും, അതിലെ അക്ഷരങ്ങളില്‍ ചിലതെങ്കിലും തെറ്റു കൂടാതെ പറയാനെങ്കിലും കഴിയുന്ന അവസ്ഥയും ഉണ്ടായിരിക്കണം. അല്ലാതെ മാതൃഭാഷയെ അസഭ്യം പറയാന്‍ മാത്രമുപയോഗിക്കുന്നവര്‍ക്ക് ഒരാള്‍ക്ക്‌ ഭാഷയോടുള്ള മമത പറഞ്ഞാല്‍ മനസ്സിലാവില്ല."

Anonymous said...

പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നടര്‍ത്തിയെടുക്കുന്ന പഥങ്ങള്‍ക്ക് മനസ്സില്‍ അരിയിട്ടു വാഴിച്ചു വച്ചിരിക്കുന്ന വരേണ്യത കാണില്ല കൗടില്യാ.വരേണ്യ സാഹിത്യകുതുകികളനുഭവിക്കുന്ന ശീതളിമയല്ല പുറം ലോകത്തുള്ളത്.ജീവിതം നഗ്നമാക്കിയ ഉടലിനെ പൊതിയുന്ന ശക്തമായ പരിചകള്‍ കൂടിയാണവ.
സാന്ദര്‍ഭീകമായി അതു കവിതയില്‍ സന്നിവേശിപ്പിക്കാനുള്ള കഴിവ് അഭിനന്ദനീയമാണെന്നാണെന്റെ പക്ഷം.
ഭാഷ രൂപപ്പെടുന്നത് കൗടില്യനിലോ,കുഴൂരിന്റെ കവിതകളിലോ ആണെന്നല്ല ഉദ്ധേശിച്ചത്.പുറംചൂടിലുക്കിയെടുത്തൊരു ഭാഷ അത് കവിതയില്‍ ചെര്‍ക്കുന്ന കവി, അത്രെയേ ഉദ്ധേശിച്ചുള്ളൂ.

Anonymous said...

സംബോധനയില്‍,വാക്കുകളില്‍ ബഹുമാനക്കുറവു തോന്നുന്നെങ്കില്‍ ക്ഷമിക്കണം.യുദ്ധം ആശയപമാണ്

Anonymous said...

പ്രിയ കൗടില്യന്‍, (പേരിലൊരു കുടിലതയുണ്ടല്ലോ അല്ലെ?)
മാന്യത,നാലാള്‍ കൂടുന്നിടം,ഉടുതുണി,കുടുംബത്തില്‍,നാറല്‍ ഇത്യാദി വാക്കുകളും അത് നിര്‍മ്മിച്ചെടുക്കുന്ന സദാചാര മൂല്യ മണ്ടലവും ഏത് സമൂഹ്യ ക്രമത്തിന്റെ, അതിനെ ഭരിയ്ക്കുന്ന മൂല്യ ബോധത്തിന്റെ, ഉല്പ്പന്നമാണു എന്നു സാമൂഹ്യ ശാസ്ത്ര ചരിത്ര വിദ്യാര്‍ത്ഥികളോടു തിരക്കിയാല്‍ അറിയാന്‍ കഴിയും.ഭാഷയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അധമ ബോധവും ഞാന്‍ പുലര്‍ത്തുന്നില്ലെന്നു മാത്രമല്ല, തങ്കളെപ്പോലെ ഒരു തരത്തിലുള്ള വിവേചനവും എനിയ്ക്കില്ല താനും.ജീവിതമാണു ഭാഷയെ നിര്‍മ്മിയ്ക്കുന്നത് എന്നു താങ്കള്‍ക്കു അഭിപ്രായമുണ്ടെങ്കില്‍, ജീവിതത്തില്‍ നിന്നും ഉയിര്‍ കൊള്ളുന്ന ചില വാക്കുകള്‍ ചില ഇടങളില്‍ ഒഴിവാക്കേണ്ടതാണു എന്നു പറയുന്നതിനു പ്രേരിപ്പിയ്ക്കുന്ന കാവ്യബോധത്തേയാണു ഞാന്‍ വരേണ്യം എന്ന് വിശേഷിപ്പിച്ചതു.ആ കാവ്യ ബോധത്തെ നിര്‍മ്മിയ്ക്കുന്ന ആശയ മണ്ടലത്തെയാണു ഞാന്‍ വരേണ്യം എന്നു വിശേഷിപ്പിച്ചതു. കളയേത് വിളയേത് എന്നു നിര്‍ണ്ണയിക്കുന്നതിനു സ്ഥായിയായ ഒരു മാനദണ്ടവുമില്ലെന്നും ഭൗതികവും ചരിത്രപരവുമായ സാഹചര്യങളാണതിനെ നിര്‍ണ്ണയിക്കുന്ന ഘടകം എന്നും വിശദീകരിക്കുമ്പോള്‍, നെല്‍ക്കൃഷിക്കിടയില്‍ കിളിര്‍ക്കുന്ന കാപ്പിച്ചെടി കളയാവുന്നതും കാപ്പിച്ചെടിക്കിടയില്‍ കിളിര്‍ക്കുന്ന നെല്‍ച്ചെടി കളയാവുന്നതും ടെറി ഈഗിള്‍ട്ടന്‍ വിശദീകരിക്കുന്നുണ്ട്. അതു പോലെ തന്നെയാണു ചില ആശങളെ വിശദീകരിക്കാന്‍,ജീവിതാവസ്ഥകളെ വിശദീകരിക്കാന്‍ ചില സന്ദര്‍ഭങളില്‍ ചില പദങള്‍ അനിവാര്യമാവുന്നത്. ജീവിതത്തെ അവനവന്റെ കാഴചപ്പാടുകള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കാനുള്ള ശ്രമമാണു എഴുത്തുകാര്‍ നടത്തുന്നത്.ജീവിതത്തില്‍ നിന്നും അവര്‍ അതിനിണങിയ പദങള്‍ കണ്ട്ത്തുക സ്വാഭാവികം.മനുഷ്യന്റെ ജനനേന്ദ്രിയങളേയും, മനുഷ്യ ബന്ധത്തിലെ ഏറ്റവും സര്‍ഗാത്മകമായ അനുഭവവും ജന്മ വാസനാ പരമാ ചോദനയുമായ രതിയെ പോലും അശ്ലീലമായി കരുതുന്ന നമ്മുടെ സദാചാര സങ്കല്പത്തെ നിര്‍മ്മിച്ചെടുത്ത ആശയ മണ്ടല്ത്തെ പൊളിച്ചു പണിയാതെ തെറി/മാന്യ ദ്വന്ദ്വങളെക്കുറിച്ചുള്ള നടപ്പ് ധാരണകള്‍ മാറില്ലെന്നുറപ്പ്.ഒരു നേരത്തെ ആഹാരത്തിനു കൈ നീട്ടുന്നവനോട് കീശ നിറയെ നോട്ടുകളുണ്ടായിട്ടും 'എന്റെ കൈയ്യില്‍ ഒന്നുമില്ല്' എന്നു 'മാന്യമായി' പറയുന്നവന്റെ ഭാഷയെ എങിനെയാണു 'മാന്യം' എന്നു വിളിക്കുക? വിശക്കുന്നവന്റെ മുമ്പില്‍ വയറു നിറച്ചുണ്ണുന്നതും ഉടുക്കാനില്ലാത്തവനുമുന്നില്ല് ആര്‍ഭാടത്തോടെ വസ്ത്രം ധരിക്കുന്നതുമാണു അശ്ലീലം എന്നു മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.മുലയും തീണ്ടാരി തുണിയും,തീട്ടവും പച്ചയ്ക്കു പരാമര്‍ശിച്ച ഒ.വി.വിജയന്റെ ധര്‍മ്മപുരാണത്തെ, അധികാരത്തിന്റെ മുഴുത്ത അശ്ലീലത്തിനു നേരെ കലയുടെ ബദല്‍ ഭാഷ നിര്‍മ്മിച്ചു കൊണ്ടു നടത്തിയ കലാപമായി സൗന്ദര്യാസ്വാദകര്‍ വിലയിരുത്തിയപ്പോള്‍, അതു വെറും തീട്ട പുരാണമാണെന്നു പറയാനും താങ്കളേപ്പോലുള്ള ഭാഷയുടെ മാന്യതയുടെ പേരില്‍ വേവലാതി കൊള്ളുന്ന ചിലരൊക്കെ ഉണ്ടായി.ചുരുക്കത്തില്‍ തെറിയെയും മാന്യതയെയും നിശ്ചയിക്കുന്നത് ജീവിതത്തിന്റെ നിലനില്‍ക്കുന്ന് ഭയ്തിക സാഹചര്യമാണു.

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

വ്രണപെടുന്ന വികാരങ്ങളുള്ളവര് ദയവായി വായിക്കാതിരിക്കുക. ഇത് കവിതയാണ് വിവാദ പാഠപുസ്തകമല്ല

ബഹുമാനപെട്ട ഒരു ബ്ളോഗ് എഴുത്തുകാരന് എന്റ ‘ഈഴവശിവം’ എന്ന കവിതയില് അശ്ളീലമുണ്ടെന്നും ആയതിനാല് അത്തരം കൃതികള്മേലില് ആവ൪ത്തിക്കരുത് എന്നും പറഞ്ഞുള്ള ഒരു പോസ്റ്റ് അടുത്തിടെ കാണുവാനിടയായി. ബഹുമാന്യനായ കുഴൂ൪ വില്സന് എന്ന കവിക്കെതിരേയും പ്രസ്തുത ഒബ്സ൪വ്വ൪ കത്രിക ഉപയൊഗിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തിട്ടൂരങ്ങളില് ഞാന് ഒര൪ത്ഥവും കാണുന്നില്ല എന്ന കാര്യം പറഞ്ഞു കൊള്ളടെ.

ഈ ഒരു കാരണത്താല് ബൂലോക കവിത എന്ന ബ്ളോഗില് നിന്നും എന്നെ മാറ്റി നിറുത്തില്ല എന്നും കരുതുന്നു.

തികച്ചും വ്യക്തി പരമായ മറ്റു പല കാരണങ്ങളാലാണ് പ്രസ്തുത കവിത പ്രസിദ്ധീകരണശേഷം തിരിചെടുത്തത്. എന്റ കവി സുഹൃത്തുക്കളായ മൈക്കണ്ണന്, തണല് തുടങ്ങിയവ൪ ആവശ്യപെട്ടതിനെത്തുട൪ന്ന് കവിത അവ൪ക്കായി ഇമെയില്
അയയ്ക്കുകയാണ് ഞാന് ചെയ്തത്.

കാവ്യപരമായ വസ്തുതകളെ വിശകലനം ചെയ്യുമ്പോള്, ധനതത്വശാസ്ത സിദ്ധാന്തങ്ങളോ മറ്റു സാങ്കേതികശാസ്ത രീതികളോ കൌടില്യന് അവലംബിക്കരുത്.

സാമാന്യ സദാചാരത്തിന്റ സീമകള്ക്കപ്പുറത്താണ് കാവ്യസദാചാരത്തിന്റ അതി൪ത്തി.

അല്ലെങ്കില് “ പ്രജാപതിക്ക് തൂറാന് മുട്ടി’’ എന്നെഴുതാന് ഖസാക്കുകാരന് കഴിയുമായിരുന്നില്ല.

ധ൪മ്മപുരാണത്തില് ‘തീട്ടം’ എന്ന വാക്കിനു പകരമായി സാമാന്യ സദാചാര സമൂഹത്തിന്റ ‘അമേദ്യ’ മെന്നോ മറോ ഉള്ള പദങ്ങള് അനുപൂരകമായിരിക്കുകയില്ല എന്നും പ്രിയ സുഹ്രത്ത് അറിയുക.

ഒരോ വാക്കുകള്ക്കും ഒരായിരം അ൪ത്ഥങ്ങളുണ്ട്..ഓരോ കവിയും ഒരായിരം വട്ടം മനസ്സിലെഴുതിയുട്ടാണ് ബ്ളോഗിലേക്കോ കടലാസിലേക്കോ പക൪ത്തുന്നത്.
കവിയുദ്ദേശിച്ച വികാരം പ്രകടിപ്പിക്കാന് വാക്കിനു കഴിയുമ്പോളാണ് കവി സംതൃപ്തനാകുന്നത്.

യഥാ൪ത്ഥകവി ബോധപൂ൪വ്വം അശ്ളിലപദങ്ങളെന്നല്ല അനാവശ്യമായി ഒരൊറ്റ വാക്കുപോലും കൂട്ടിചേ൪ക്കുന്നില്ല.

സാമാന്യസമൂഹത്തിന്റ ചിന്താധാരകള്ക്കപ്പുറത്താണ് ഒരു കാവ്യമനസ്സ് സഞ്ചരിക്കുന്നത്.
അല്ലായിരുന്നെങ്കില് എല്ലാ കവിതകളും സന്മാ൪ഗപാഠ പുസ്തകംപോലെ ശുഷ്കമായിത്തീരും.

എന്തായാലും ഇത്രയധികം ഒച്ചപ്പാടുകള് ഉണ്ടാക്കിയ നിലക്ക് കവിത വീണ്ടും പ്രസിദ്ധീകരിക്കാന് ഞാന് നി൪ബന്ധിതനാകുന്നു.
വ്രണപെടുന്ന വികാരങ്ങളുള്ളവര് ദയവായി വായിക്കാതിരിക്കുക. ഇത് പിന്നെ ഏഴാം ക്ളാസിലെ പാഠപുസ്തകവുമൊന്നുമല്ലലോ...

Ranjith chemmad / ചെമ്മാടൻ said...

കവിതയിലായാലും സാഹിത്യത്തിന്റെ ഏത് വിഭാഗത്തിലായാലും
പുതിയ വാക്കുകള്‍ പ്രയോഗങ്ങള്‍ കടന്നു വരുന്നതിനോട്
എതിരഭിപ്രായമില്ല.
പിന്നെ സഭ്യാസഭ്യേതയുടെ കാര്യം.
അത് എഴുതുന്നവര് സ്വയം വിലയിരുത്തട്ടെ.
അനശ്വരമാകുന്ന ഓരൊ കൃതികളിലും
തങ്ങളുടേതായ ആത്മാംശം അവറ്
സ്വയം കുറിച്ചിടട്ടെ.

ഏറനാടന്‍ said...

കൌടില്യന്‍ എനിക്ക് കവിതയെകുറിച്ച ഒരു ‘മൈ..ഉം‘ അറിയില്ല. പണ്ട് ഓവീ വിജയന്‍ ഒരു നോവല്‍ ആരംഭിച്ചതു തന്നെ ‘പ്രജാപതിക്ക് തൂറാന്‍ മുട്ടി’ എന്ന മഹത്‌വചനത്തോടെയാണെന്നത് ഈവേളയില്‍ ഓര്‍മിച്ചുകൊള്ളട്ടെ. :)

Anonymous said...

ആദ്യമായാണ്` ഒരാള്‍ ബൂലോഗത്തിലൂടെ ' മൈരന്‍ ' എന്ന വാക്ക് ഉപയോഗിക്കാന്‍ ധൈര്യം കാണിച്ചത്. അത് നമ്മള്‍ അഭിനന്ദിക്കുകയും പ്രോല്‍ സാഹിപ്പിക്കുകയും അല്ലേ വേണ്ട്ത്? അല്ലാതെ ഇങ്ങനെ ചര്‍ ച്ചകള്‍ നടത്തി കവിയുടെ ഊര്‍ ജ്ജം നശിപ്പിക്കുകയാണോ ?

ഈ കവിത എഴുതിയ വില്‍ സന്‍ ജി തീര്‍ ച്ചയായും അഭിനന്ദനവും അവാര്‍ ഡും അര്‍ ഹിക്കുന്നുണ്ട്.

വില്‍ സന്‍ ജി യും ദിവസവും ഒരു പാട് അമ്മ പെങ്ങള്‍ മാരെ കാണുന്നതല്ലേ , കൌടില്യാ

Anonymous said...

പധിഷേധത്തിന്റെ കനലിമായ ഒരു കാവലാള്‍ (കാവലാന്‍)
അന്ധമായ കവിഭക്തിയില്‍ തുണിയഴിച്ചാടുന്ന കാഴ്ച
കാണാനും യോഗമുണ്ടായി...

Anonymous said...

"പ്രധിഷേധത്തിന്റെ കനലിടമായ" എന്ന് തിരുത്തി വായിക്കുക

സുനീഷ് said...

ദാ ഈ തെറിക്കവിത കൂടി (മലയാള കവിതയിലെ സദാചാരപ്രേമികളേ...) :-)
http://ahamahamihayaa.blogspot.com/2008/05/blog-post_22.html

Anonymous said...

"പൊതുജനമദ്ധ്യത്തിലേക്ക് ചുരുങ്ങീയത് ഉടുതുണിയെങ്കിലും ധരിച്ച്
ഇറങ്ങി വരിക എന്നു പറയുന്നപോലെ ലളിതമായ ഒരു പ്രയോഗം
മാത്രമാണ്‌. അതുപോലും ഇല്ലെങ്കില്‍ നമുക്കവനെ നരാധമന്‍ എന്നല്ലേ
വിളിക്കാന്‍ കഴിയൂ."

Great...........kaudilyan

Anonymous said...

കൗടില്യന്റെ ഒരു പോസ്റ്റില്‍ നിന്നാണു ഇവിടെ വന്നത്.

അനിലനോട്, അക്ഷരങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ കമന്റനുസരിച്ച് തെരുവിലെ നിങ്ങളുടെ 'വെറും സാധാരണ, നിസ്സാര' ചെയ്തികള്‍ക്കു കൂടി കാവല്‍പട്ടിയെ വിടാം.

എറനാടനോട്, ആ മുകളില്‍ കലി തുള്ളിയ എല്ലാ മഹാകവികളുടേയും കാവല്‍പട്ടികള്‍ വിരളുന്ന അക്ഷരങ്ങള്‍ വായിയ്ക്ക്. കവിതയുടെ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുന്ന ഭാഗം നന്നായി മനസിലാവും (ഏറനാടന്‍ said...
കൌടില്യന്‍ എനിക്ക് കവിതയെകുറിച്ച ഒരു ‘മൈ..ഉം‘ അറിയില്ല). പിന്നെ ഓ വി യുടെ നോവലില്‍ നിങ്ങളെപ്പറ്റി പ്രദിപാദ്യമൊന്നുമില്ലേ? ഉണ്ടെങ്കില്‍ പ്രജാപതിയെ കഴുകിച്ചു കൊടുക്കാന്‍ നിങ്ങള്‍ പോയി എന്നു വന്നേനേ.

അരൂപിക്കുട്ടന്‍/aroopikkuttan said...

മൈര് എന്നാല് 'മുടി' എനര്ത്ഥം!
അപ്പോള് 'മുടിയന്'എന്ന അര്ത്ഥത്തില് ഒരു വാക്ക് കോപം വരുമ്പോള് ഉപയോഗിക്കുന്നവന് നരാധമനും നരനല്ലാത്തവനുമൊക്കെ ആകുന്നതെങ്ങനെ?!
ഈ വാക്ക് ഉപയോഗിച്ച് ഏറ്റവും സഭ്യമായ തെറിയായി കലാലയങ്ങളിലും കുടുംബസദസ്സുകളില്പ്പോലും എടുത്തലക്കിത്തുടങ്ങിയിരിക്കുന്നു..
അത് "നിങ്ങളുടെ സംസ്കാരം" എന്ന് പുച്ഛിച്ചിട്ടുകാര്യമില്ല കൗടില്ല്യാ!
ഒരുപക്ഷേ...
കൗടില്യന് സുഹൃത്തുക്കളെ തമാശക്കോ ദേഷ്യത്തോടുകൂടിയോ വിളിച്ചിട്ടുളളതുതന്നെയാവും ഈ "മൈരന്"വിളി!
കവിതയില് മാത്രമല്ല,എന്റെ സഹോദരതുല്യനായ മരമാക്രിയുടെ കമന്റുപെട്ടിയിലും വികാരാധീനനായ കുഴൂര് ഈ വിളി വിളിച്ചിട്ടുണ്റ്റ്!

തീട്ടത്തെപ്പറ്റിയും കക്കൂസ് ഉപയോഗത്തെപ്പറ്റിയും പാലിയത്തച്ചന് പ്രസിദ്ധമാധ്യമങ്ങളില് എഴുതിയിട്ടുണ്റ്റ്..

നിത്യോപയോഗത്തില് വരുന്ന ഒരു വാക്ക് നിത്യജീവിതത്തിലെ ഒരു സന്ദര്ഭം കവിതയില് വരുമ്പോള് ഉപയോഗിക്കപ്പെട്ടാല് സഹിക്കാത്ത മൈരന്മാര് കപടസദാചാരക്കാരാണ്!!

ഹരിയണ്ണന്‍@Hariyannan said...

"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
-കൂഴൂരിന്റെ കവിതയില്‍ നിന്ന്

കൊള്ളാം.ആത്മരോഷം കൊണ്ട് വിളിക്കുന്ന പദം മയത്തിലാവണമെന്ന് ശാഠ്യം പിടിക്കാന്‍ വായനക്കാരനെന്തുകാര്യം? ആ വാക്കില്‍ എണ്ണപുരട്ടിയാല്‍ ആ വിളികൊണ്ട് കവിയുദ്ദേശിച്ച രോഷം കിട്ടുകയില്ലെന്നുതന്നെ കരുതണം!

മിഥുനം എന്ന സിനിമയില്‍ കണ്ട ഒരു രംഗം ഓര്‍മ്മവന്നു!
ജഗതിയോട് കടപ്പാട്:
“ആ മഹാനുഭാവന്റെ ശിരസ്സുപിളര്‍ന്ന് അന്തരിക്കണേ”

ആള്‍ക്കാര്‍ ചിരിക്കും.അതിലെ “കവിത“ ഇറങ്ങിപ്പോവുകയും ചെയ്യും!
മോഹന്‍ലാലിന്റെ സംഭോഗരംഗം “തന്മാത്ര”യില്‍ കാണുമ്പോള്‍ നിങ്ങള്‍ അത് ബ്ലൂഫിലിം കാണുന്നമനസ്സോടെ കാണാതിരിക്കുക!
കവിതയില്‍ തെറിയാവാം..
തെറിക്കവിതയാകാതിരുന്നാല്‍ മതി!