Thursday, July 10, 2008

ടി.പി.അനില്‍കുമാറിന്റെ കമന്റ്

കവിതയിലെ തെറിപ്രയോഗങ്ങളെക്കുറിച്ചുള്ള ഒരു പോസ്റ്റിന്റെ കോലാഹലത്തിനിടയില്‍ ശ്രീ
ഇന്ദ്രജിത്തിന്റെ ബ്ലോഗില്‍ അദ്ദേഹം തന്റെ കവിത നെഞ്ചും വിരിച്ച്
പുനപ്രസിദ്ധീകരിക്കുകയും,
കൂടുതല്‍ തെറി ഭാഷാസ്നേഹികള്‍
ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്
കമന്റിട്ട് മുന്നോട്ട് വരികയുമുണ്ടായി.
ഈയുള്ളവന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട
ഒരു കവി (ടി.പി.അനില്‍കുമാര്‍)
എഴുതിയ വളരെ ഹീനമെന്ന് തോന്നിയ (ശ്രീ അനില്‍ കുമാറ്, വാക്കുകള്‍
കടുത്തപോയെങ്കില്‍ നിരുപാധികം മാപ്പ്.
കാവലാന്‍ പറഞ്ഞപോലെ യുദ്ധം യുദ്ധം ആശയപമാണ്)
ഒരു കമന്റ് ഇവിടെ ഉദ്ധരിക്കട്ടെ,
ഇന്ദ്രജിത്തിന് എതിറ്പ്പില്ലെന്ന വിശ്വാസത്തോടെ,
അതിന് കൗടില്യന്‍ എഴുതിയ മറുപടിയും
കൂടെ ചേറ്ക്കുന്നു.

ടി.പി.അനില്‍കുമാര്‍:
"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."

അതിന് കൗടില്യന്‍ എഴുതിയ മറുപടി:

"അനില മഹാകവേ,
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം.
ഇതൊക്കെ ചെയ്യുന്ന നീചന്മാരോടാണോ,
താങ്കള്‍ കവികളെ ഉപമിക്കുന്നത്.
അങ്ങനെയെങ്കില്‍ അത് താങ്കളുടെ സംസ്കാരം.
താങ്കള്‍ അത്തരം പദങ്ങളിലൂടെയും
പ്രവൃത്തികളിലൂടെയും സ്വയം പ്രകാശിപ്പിക്കൂ...
അത്തരം പ്രകടനങ്ങളെ
ഇല്ലാതാക്കുക് എന്നതായിരിക്കണം
കവിയുടെയും സാംസ്കാരിക നായകരുടെയും
കറ്ത്തവ്യം. അല്ലാതെ കവിതയിലൂടെയും കമന്റിലൂടെയും അതിനെ പ്രോല്‍സാഹിപ്പിക്കുക എന്നതായിരിക്കരുത്."

" താങ്കള്‍ക്ക് പറയാനുള്ളത് ഇവിടെ കമന്റിടുമെന്ന വിശ്വാസത്തോടെ "

ഇതിലെ തെറ്റും ശരിയും വേറ്തിരിക്കാന്‍
നിങ്ങള്‍ക്ക് മാത്രമാണവകാശം
ഭാഷ വളരട്ടെ (ഷക്കീല സിനിമകളെപ്പോലെയല്ലാതെ)

73 comments:

തറവാടി said...

കൗടില്യന്‍,

സാഹിത്യകാര്‍ക്ക് പ്രത്യേകിച്ചും കവികള്‍ക്ക് ആത്മീയമായ ഒരു സ്ഥാനം കൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു ( സന്തോഷ് മാധവന്‍ മാരോടല്ല! )

പിന്നീടെപ്പോഴോ ആധുനികത കവികളെ പിടിച്ചു , കയ്യൊതുകം നഷ്ടപ്പെട്ടു അല്ലെങ്കില്‍ വേണ്ടെന്ന് വെച്ചു , തെറിപോലും ആധുനിക കവിതകളായി വാഴ്ത്തപ്പെട്ടു ഇതൊക്കെ എഴുത്തിലെ കാര്യം.

കവി എന്ന വ്യക്തികളെപ്പറ്റി ,

കള്ളുഷാപ്പില്‍ പോകാത്ത കവി എന്തു കവി ;)
അതു വിളിച്ചുപറയാത്തവര്‍ കവികളേ അല്ല.
ഏയ് അവര്‍കവികളോ ച്ഛായ്! അതു ചെയ്യാനായില്ലെങ്കില്‍ അതു കവിതകളില്‍ മുഴക്കണം
ഒന്നുമില്ലെങ്കില്‍ ബിംബങ്ങളായെങ്കിലും കാണിച്ചേ തീരൂ.

ചെറുപ്പകാലത്ത് കവികള്‍ എന്ന മനസ്സിലുണ്ടായിരുന്ന എല്ലാ ധാരണകളേയും ബൂലോകത്തുള്ളവര്‍ തിരുത്തി.

പണ്ടുള്ള കവികളെല്ലാം സ്വകാര്യ ജീവിതത്തില്‍ വളരെ 'നല്ല' വരായിരുന്നു എന്ന് പറയുന്നില്ല അവരായിട്ട് അവരുടെ വ്യക്തിപര കാര്യങ്ങള്‍ കവിതകളിലൂടേയും മറ്റും പ്രകടിപ്പിച്ചിരുന്നില്ല.

( ഇവയൊന്നും അനിലനെ ഉദ്ദെശിച്ചല്ല , പൊതുവായി പറഞ്ഞതാണ് )

തറവാടി said...
This comment has been removed by the author.
vishnu വിഷ്ണു said...

അറിയാതെ ബൂ ലോകത്തിലെ ഒരു കവിത കണാനിടയായി.......
സവര്‍ ണ്ണാഅധിപത്യത്തിനെതിരെ അവര്‍ ണ്ണ യുവാവിന്റെ സമ്ഹാര ന്രുത്തം ഇങ്ങനേയും കവിത എഴുഥം എന്ന് അപ്പോഴാ മനസ്സിലായത്.......
പിന്നെ എല്ലാ കാലത്തും എല്ലാ പരിത സ്ഥിതിയിലും എലാതരവും കാണൂം എന്ന് മനസ്സിലാക്കി വേണ്ടത് തിരഞ്ഞേടുക്കാം വേന്ടാതീനങ്ങളെപ്പറ്റി മുന്നറിയിപ്പ് കോടുക്കാം എന്നു മാത്രം

എന്റെ പിന്തുണയും അറിയിക്കുന്നു..

അനിലന്‍ said...

കുടിലാ
ഇന്നാണിതൊക്കെ കണ്ടത്. ഇത്ര വലിയ ഭൂകമ്പം നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല. ഒരു സുഹൃത്ത് പറഞ്ഞു, കൃത്യമായി വിലാസമൊന്നും തരാത്ത ഒരു ബ്ലോഗില്‍ കേറി മറുപടിയൊന്നു പറയേണ്ടെന്ന്. ഏത് മൈരനായാലും എനിയ്ക്കെന്താ എന്നു ഞാന്‍ പറഞ്ഞു. ക്ഷമിക്കണേ ആ പറഞ്ഞതിന്റെ സംസ്കൃതം എനിയ്ക്കറിയില്ല. അര്‍ത്ഥശാസ്ത്രവും തര്‍ക്കവുമൊന്നും വായിച്ചിട്ടില്ല. ആകെ അറിയാവുന്ന സംസ്കൃതപ്രയോഗം.. ഉഷ്ണം ഉഷ്ണേന ശാന്തീകൃഷ്ണാ.. എന്ന് ഒരു സിനിമയില്‍ സലിംകുമാര്‍ പറയുന്നത് കേട്ടതാണ്.
എനിയ്ക്ക് ഇഷ്ടപ്പെട്ട കവിതയെ നല്ല കവിത എന്നു ഞാന്‍ ഇനിയും പറയും. ചീട്ടു കളിക്കാനിരിക്കുമ്പോള്‍ ഒരച്ഛന്‍ തന്റെ മകനോട് തുരുപ്പിട്ട് വെട്ടെടാ മൈരേ എന്ന് പറയുന്നത് കേട്ട് ചിരി വന്നിട്ടുണ്ട്.( എന്നെയല്ല )അയ്യോ ഇതാണോ അനിലന്റെ സംസ്കാരം എന്നൊന്നും ചോദിച്ചു വരരുത്. കവികളുടേയും സാംസ്കാരികനായകരുടേയും കര്‍ത്തവ്യം പറഞ്ഞ് എന്നെ പഠിപ്പിക്കാന്‍ വരരുത്. ഞാന്‍ ആ വര്‍ഗ്ഗത്തില്‍ പെടില്ല. (സംസ്കാരം കുറവായതുകൊണ്ട് രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറേക്കാലമായി ഒഴിഞ്ഞു നില്‍ക്കുന്ന ഒരാളാണ് ഞാന്‍.)
താന്‍ വെറും വങ്കനല്ല ഒരു ബൂലോക വങ്കനാണെന്ന് പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നവരോട് എനിയ്ക്കൊന്നും പറയാനില്ല. (തറവാടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല)

എന്നേക്കാള്‍ അഞ്ചെട്ടു വയസ്സിന് ഇളപ്പമുള്ള കുറേ എഞ്ചിനീയര്‍മാരെ എനിയ്ക്കറിയാം. മിടുക്കന്മാരാണ്. ആഴ്ചയറുതികള്‍ മിക്കപ്പോഴും അവരുടെ കൂടെയാണ് ചെലവിട്ടിരുന്നത്. എനിയ്ക്കവരോട് നല്ല ബഹുമാനമായിരുന്നു. അതൊന്നു കുറഞ്ഞു. ഏത് പൊട്ടനും എഞ്ചിനീയറാവാം എന്ന് മനസ്സിലായപ്പോള്‍! (തറവാടിയെ ഉദ്ദേശിച്ചു പറഞ്ഞതല്ല ട്ടോ)

അനിലന്‍ said...

ഒരു കാര്യം കൂടി.

......
ഈയുള്ളവന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട
ഒരു കവി (ടി.പി.അനില്‍കുമാര്‍)
എഴുതിയ വളരെ ഹീനമെന്ന് തോന്നിയ (ശ്രീ അനില്‍ കുമാറ്, വാക്കുകള്‍
കടുത്തപോയെങ്കില്‍ നിരുപാധികം മാപ്പ്.
.....

നമുക്ക് ഹിതകരമല്ലാത്ത ഒരു കാര്യം മറ്റൊരാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്റെ മറുവാദം പ്രകടിപ്പിക്കാന്‍ ഇത്ര വിനയത്തിന്റെ ആവശ്യമില്ല. വല്ലാത്തൊരു കാപട്യം അതിലൊളിച്ചിരിപ്പുണ്ട്. അവനവനിലുള്ള അത്തരം കാപട്യങ്ങള്‍ക്കു നേരെയും ആകാം ചില വെട്ടിത്തെളിക്കലുകള്‍.

അമര്‍ചിത്രകഥകളില്‍നിന്ന് വെട്ടിയെടുത്ത് പ്രൊഫൈലില്‍ ഒട്ടിച്ച ആ പടം പറയുന്നുണ്ട് ആരാണ് എന്താണെന്ന്.

കൌടില്യന്‍ said...

അനില മഹാകവേ,
വ്യക്തിഹത്യയോ, മാനഹത്യയോ, കറ്മ്മഹത്യയോ
അല്ല ഉദ്ധ്യേശിച്ചത്, താങ്കള്‍ക്കെതിരെയല്ല, താങ്കള്‍ നടത്തിയ
ചില കമന്റുകള്‍ക്കെതിരെ,
അഭിപ്രായം പറഞ്ഞതിന്‌,
അഭിപ്രായം പറഞ്ഞവരെയും, അതിന്‌ മറുകുറിപ്പ്
എഴുതിയവരേയും ഇങ്ങനെ സഭ്യമല്ലാത്ത
ഭാഷയില്‍ തെറി വിളിക്കാന്‍ മാത്രം
ഇത്ര വികാര വിവശനാകുന്നതെന്ത്, എന്ന് കൗടില്യന്‍
വിസ്മയം കൊള്ളുകയാണ്‌...
അതോ അത് താങ്കളുടെ തനത് സംസ്കാരത്തിന്റെ
ഭാഗമാണോ എന്ന് അറിയില്ല.
എന്തായാലും താങ്കള്‍ക്ക് നന്മ വരട്ടെ,
സംബോധനയില്‍ത്തന്നെ
താങ്കളുടെ മനസ്സിന്റെ ക്ലാവിലെ
പൗരാണികമായ അടുക്കുകള്‍ അടറ്ന്ന്
സ്വയം പ്രകാശിച്ച്‌? നില്‍ക്കുന്നുണ്ട്.
ഒറ്റ വായനയ്ക്ക് ശേഷം കടലപൊതിയുന്ന
പത്രത്താളുകളിലല്ല,
മറിച്ച്, പുതിയ തലമുറ, ഒരു റഫറന്‍സ്
നിധിയായി കണ്ടുപോരുന്ന അനശ്വരമായ
സൈബറ് താളുകളിലാണ്‌ താങ്കള്‍ ഇങ്ങനെ
അധിക്ഷേപത്തിന്റെ ശുക്ലവര്‍ഷം നടത്തിയിരിക്കുന്നത്
എന്നെങ്കിലും മിനിമം ഓറ്ക്കുക,

"കൃത്യമായി വിലാസമൊന്നും തരാത്ത ഒരു ബ്ലോഗില്‍ കേറി മറുപടിയൊന്നു പറയേണ്ടെന്ന്."
ആരെഴുതുന്നു, എവിടെയെഴുതുന്നു എന്നതല്ല, എന്തെഴുതുന്നു എന്നതാണ്‌ എഴുത്തിന്റെ
പ്രസക്തി, കൃത്യമായ ഊരും പേരും വെച്ച് പുസ്തകരൂപത്തില്‍
പ്രസിദ്ധീകരിക്കാനും കൗടില്യന്‍ ആലോചിക്കുന്നുണ്ട്.

ഇതിനു മുന്‍പിലുള്ള പോസ്റ്റില്‍ കവിതയിലെ തെറിപ്രയോഗത്തെക്കുറിച്ച്
വിശദമായ കുറിപ്പുകളും ചറ്ച്ചകളും നടക്കുന്നുണ്ട്.
അതിനൊടുവില്‍ കൗടില്യന്‍ കൗടില്യപക്ഷം സ്വയം വെളിപ്പെടുത്താം....

കൌടില്യന്‍ said...

തറവാടീ മനസ്സാ നമിക്കുന്നു.
തെറ്റെന്ന് തോന്നുന്നത് വിളിച്ച് പറയാനുള്ള
ധൈര്യം കാണിച്ചതിന്‌.
താങ്കള്‍ പറഞ്ഞതിനോട് അങ്ങേയറ്റം യോജിക്കുന്നു.

അനിലന്‍ said...

വ്യക്തിഹത്യയല്ല

ആഹാ! സുന്ദരം.

കൌടില്യന്‍ said...

തറ്ക്കശാസ്ത്രത്തിന്റെ അവസാനവാക്കാണത്,
ചാണക്യന്‍ എന്നും മറു പേര്; താങ്കളുടെ
അറിവില്ലായ്മയിലേക്ക്?
അമറ്ചിത്രകഥയില്‍ വന്നെന്ന് കരുതി പ്രസക്തി നഷ്ടപ്പെടുമോ?
ചറ്ച്ച കവിതയില്‍, സാഹിത്യതില്‍ തെറിപ്രയോഗത്തിന്റെ ആവശ്യമുണ്ടോ?
എന്നത് മാത്രമാണ്‌...

പാമരന്‍ said...

"...ചീട്ടു കളിക്കാനിരിക്കുമ്പോള്‍ ഒരച്ഛന്‍ തന്റെ മകനോട് തുരുപ്പിട്ട് വെട്ടെടാ മൈരേ എന്ന് പറയുന്നത് കേട്ട്.."

കൌടില്യാ, ഇതിലുണ്ട്‌ നിങ്ങള്‍ക്കുള്ള ഉത്തരം. ഇതാണുത്തരം. ഇതു വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണു നിങ്ങളൊരു കവിതയെ വായിക്കുന്നത്‌?

അനിലനു നന്ദി.

പാമരന്‍ said...

qwerty

അനിലന്‍ said...

എന്റെ കമന്റുകള്‍ വന്നിടത്തു വച്ച് അഭിപ്രായം പറയാതെ പുതിയൊരു പോസ്റ്റ് ഇട്ടത് വ്യക്തി ഹത്യയല്ലാതെ എന്താണ് സര്‍?
തറവാടിയുടെ കമന്റിലും താങ്കള്‍ അത് കണ്ടില്ലെന്നോ?

അധിക്ഷേപത്തിന്റെ ശുക്ലവര്‍ഷം! കൌടില്യന്റെ ഈ പ്രയോഗത്തെക്കുറിച്ച് തറവാടിക്ക് വല്ലതും പറയാനുണ്ടോ ആവോ!
ആധുനിക ഉത്തരാധുനിക കവികള്‍ തെറിയഭിഷേകം കൊണ്ട് നശിപ്പിച്ച മലയാളഭാഷയ്ക്ക് മുതല്‍ക്കൂട്ടാന്‍ പുതിയൊരു പ്രയോഗം അല്ലേ. വികാരവിവശനായിട്ടല്ലെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ആത്മസംയമനം പാലിക്കേണ്ട ഒരു പണ്ഡിതനില്‍നിന്ന് ഇങ്ങനൊരു...
അപ്പൊ സസി ആരായി?

തറവാടി said...

അനിലന്‍,

ആദ്യകന്‍‌റ്റിട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ അനിലനെ ഉദ്ദേശിച്ചില്ലായിരുന്നു.

എന്‍‌റ്റെ പ്രൊഫൈലില്‍ ഞാന്‍ സാഹിത്യകാരനെന്നോ , ബുദ്ധിജീവിയെന്നോ ചിന്തകനെന്നോ ഒന്നും അവകാശപ്പെട്ടിട്ടില്ല. ആരോടും അത്തരത്തില്‍ വിലയിരുത്താനും ആരേയും ഏല്‍‌പ്പിച്ചിട്ടുമില്ല.

പഞ്ചായത്തുകളില്‍ പോലും എഞ്ചിനീയറിങ്ങ് കോളേജുകളുള്ള ഇക്കാലത്ത് എഞ്ചിനീയര്‍മാര്‍ സുഹൃത്തുക്കളെ കിട്ടാന്‍ ഏത് 'കവി' ക്കും പറ്റും.

എഞ്ച്നീയര്‍ എന്നത് ഒരു പ്രൊഫെഷനാണ് ,കവിതകള്‍ എഴുതാനുള്ള ' അളവ് കോലുകൊണ്ട് ' എഞ്ചിനീയറിങ്ങിനെ അളക്കുന്നവരേ എന്തു വിളിക്കണമെന്നിനിയും അറിയേണ്ടിയിരിക്കുന്നു.
പൊട്ടന്മാര്‍ക്ക് എന്നല്ല ഏത് 'കവി 'കള്‍ക്കും എഞ്ചിനീയറാവാന്‍ വലിയ പ്രയാസമില്ല ഇക്കാലത്ത്.

കവികളേ മാപ്പ് , മാപ്പ്.

കൌടില്യന്‍ said...

ശഠനോട് ശാഠ്യം....
അധിക്ഷേപത്തിന്റെ ...... കേള്‍ക്കുമ്പോഴേ ഒരു ഇത് ഇല്ലേ....
അതൊന്ന് മനസ്സിലാക്കിത്തന്നെന്നേയുള്ളൂ.
ഇത് കവിതയിലല്ല,
കവിതയും ചറ്ച്ചയും വിരുദ്ധ ദ്രുവങ്ങളിലാണ്‌...

അനിലന്‍ said...

അനിലന്‍,

ആദ്യകന്‍‌റ്റിട്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ അനിലനെ ഉദ്ദേശിച്ചില്ലായിരുന്നു.


എന്നെ ഉദ്ദേശിച്ചില്ലെങ്കില്‍ തറവാടി എന്നെ പരാമര്‍ശിക്കരുതായിരുന്നു.

കൌടില്യന്‍ said...

പാമരരേ താങ്കളുടെ അച്ചന്‍ അങ്ങനെ പറയാറുണ്ടായിരുന്നോ?
മകളെ തടവില്‍ വച്ച് ബലാല്‍സഘം ചെയ്യുന്ന അച്ചന്‍മാരെയും
ഉദാഹരിക്കുമോ, സ്വപക്ഷ വിജയത്തിന്‌?

അനിലന്‍ said...

ശഠനോട് ശാഠ്യം....

ഇതല്ല കുടിലാ എന്റെ ചോദ്യത്തിനുള്ള ഉത്തരം.
അധിക്ഷേപത്തിന്റെ ശുക്ലവര്‍ഷം! ഈ പ്രയോഗത്തെ താങ്കള്‍ എങ്ങനെ സാധൂകരിക്കും എന്നു പറയണം.

തറവാടി said...

അനിലന്‍,

അവിടെയാണ് അനിലന് തെറ്റിയത്

അനിലനെ പരാമര്‍ശിച്ചുള്ള പോസ്റ്റ് ആയത് കൊണ്ടാണ് എനിക്കങ്ങിനെ പ്രത്യേകം എടുത്തു പറയേണ്ടി വന്നത്.


എനിവേ ലെറ്റ്സ് കണ്ടിന്യൂ

കൌടില്യന്‍ said...

അതിനോടനുപന്ധമായ ചറ്ച്ചകള്‍
ഈ പോസ്റ്റില്‍ നടക്കുന്നു എന്നത്
കൊണ്ട് മാത്രമാണ്‌ താങ്കളുടെ കമന്റ് ഇവിടേയ്ക്ക്
ഉദാഹരിക്കപ്പെട്ടത്,
അല്ലാതെ താങ്കളെ, മനപ്പൂറ്വ്വം
തേജോവധം ചെയ്യാനല്ല,
അങ്ങനെ ചെയ്യാന്‍ എനിക്ക്
താങ്കളോട് മുന്‍ വൈരാഗ്യമൊന്നുമില്ലല്ലോ?

കവിതയും ചറ്ച്ചയും വിരുദ്ധ ധ്രുവങ്ങളിലാണ്‌...
ചറ്ച്ചയില്‍ പ്രയോഗിക്കുന്ന വാക്കുകള്‍
കവിതയ്ക്കനുചിതമില്ല, എന്നാണ്‌ പറഞ്ഞത്,
അധിക്ഷേപത്തിന്റെ ശുക്ലവറ്ഷം എന്നത്
ഈ ചറ്ച്ചക്കിടയില്‍, അതും താങ്കളോട്
പ്രയോഗിച്ചതില്‍ എന്താണ്‌ തെറ്റ്?
താങ്കള്‍ക്ക് വിഷമമായെങ്കില്‍ മാപ്പ്...
തെറ്റെന്നു മറ്റുള്ളവറ്ക്ക് തോന്നുന്നെങ്കില്‍
അതിന്‌ മാപ്പ് പറയാന്‍ കൗടില്യന്‌ ഒരു ഈഗോയും ഇല്ലെന്നറിയുക.

അനിലന്‍ said...

അനിലനെ പരാമര്‍ശിച്ചുള്ള പോസ്റ്റ് ആയത് കൊണ്ടാണ് എനിക്കങ്ങിനെ പ്രത്യേകം എടുത്തു പറയേണ്ടി വന്നത്.

സാങ്കേതികമായി തറവാടി പറഞ്ഞത് ശരിയാണ്. അങ്ങനെയെങ്കില്‍ സാങ്കേതികമായി ഞാന്‍ പറഞ്ഞതും ശരിയാണല്ലോ!
തറവാടി ബൂലോകകവികളെ പൊതുവെ പറഞ്ഞു
ഞാന്‍ എഞ്ചിനീയര്‍മാരെ പൊതുവെ പറഞ്ഞു. അതെന്താ എനിയ്ക്ക് പൊതുവേ പറയാന്‍ പാടില്ല എന്നുണ്ടോ?
കൌടില്യന്റെ കമന്റിലെ തെറിയെക്കുറിച്ച് മൌനം പാലിക്കുന്നതെന്താ?
ശഠനോട് ശാഠ്യം എന്ന തത്വം കേട്ടിട്ടാണോ?
ജ്ഞാനികള്‍ എപ്പോഴും അങ്ങനെയാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും ശ്ലോകം ചൊല്ലി അര്‍ത്ഥം പറയും. (മറ്റുള്ളവരൊക്കെ അജ്ഞാനത്താല്‍ അന്ധരായവരാണല്ലോ.)

അനിലന്‍ said...

എനിയ്ക്കെന്ത് വിഷമം കുടിലാ
മലയാള ഭാഷയെ ക്ലീന്‍ ഷേവ് ചെയ്തുകൊണ്ടു നടക്കുന്ന താങ്കളെപ്പോലൊരാള്‍ വിശുദ്ധ സൈബര്‍ സ്പേസില്‍ ഇങ്ങനെ കുറിക്കാമോ? പുതിയ തലമുറയുടെ റഫറന്‍സ് നിധിയല്ലേ ഇത്?
പാമരന്റെ അച്ഛനു വിളിച്ചതു നന്നായി. അതും മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

എന്നോട് മുന്‍ വൈരാഗ്യമുണ്ടോ ഇല്ലേ എന്നൊക്കെ ഞാനെങ്ങനെ അറിയാന്‍? ആരുടെ നിഴലാണിങ്ങനെ പൌരാണിക ജ്ഞാനത്തിന്റെ മുഖം മൂടിയും വച്ച് വന്നു നില്‍ക്കുന്നതെന്ന് അറിയില്ലല്ലോ!

കൌടില്യന്‍ said...

അനിലരേ,
എഞ്ചിനീയറിങ്, അദ്ധേഹത്തിന്റെ കറ്മ്മ മേഖലയാണ്‌
അതായത് ജീവനത്തിനുള്ളത്.
കവിത ഒരു ജീവിതൊപാധിയായി കാണാന്‍ കഴിയില്ല.
അത് ആത്മാവിന്റെ "അതിജീവന"ത്തിനുള്ളതാണ്‌
തൊഴില്‍ മേഘലയും, എഴുത്ത് മേഘലയുമായും
ബന്ധപ്പെടുത്തേണ്ടിയിരുന്നോ?

കൌടില്യന്‍ said...

"വല്യമ്മായി" എന്ന ബ്ലോഗര്‍
തൊഴില്‍ മേഘലയെക്കുറിച്ച്
അതിമനോഹരമായ കവിതയെഴുതുന്നത്,
വേറൊരു വശം, അത് കറ്മ്മ മണ്ഡലം
കവിതയിലേക്ക് സന്നിവേശിപ്പിക്കുക
എന്ന സ്തുത്യര്‍‌ഹ്ഹമായ മറ്റൊരു കാര്യം

കൌപീനന്‍ said...

ഈ മൈരന്മാര്‍ക്ക് മറുപടി പറയാന്‍ സമയം പാഴക്കുന്നതെന്തിനാണ് അനിലന്‍?

നായ്ക്കള്‍ കുരച്ചുകൊണ്ടേയിരിക്കും..

നാലക്ഷരം നേരേയെഴുതാന്‍ അറിയാത്തതിന്റെ ചൊറിച്ചില്‍ ചിലവങ്കന്മാര്‍ ഭാഷാസ്നേഹമായി പുറത്തെടുക്കുന്നത് ആദ്യമായിട്ടല്ല.

ബൂലോഗത്ത് ആരു തെറിയെഴുതിയാലും ഇവന്മാര്‍ക്ക് ഒരു കടിയും ഇല്ല. ദേവസേനയ്ക്കും കുഴൂരിനും അനിലനും മാത്രം സെന്‍സര്‍ബോഡ് ഉണ്ടാക്കിവച്ചിരിക്കുകയാണ് തെണ്ടികള്‍. കൃമികടിയുടെ കാരണം ഊഹിക്കാന്‍ വേറെ ഒന്നും നോക്കണ്ട.

കൌടില്യന്‍ said...

പാമരരെ ചൊടിപ്പിക്കേണ്ട്.
അദ്ധേഹം വിവേക ബുദ്ധിയുള്ള നല്ലൊരു കവിയാണ്‌

"അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ."
എന്ന് തിരിച്ചറിയുന്ന കവി

കൌടില്യന്‍ said...

കൗപീനരേ,
എനിക്ക് അക്ഷരജ്ഞാനമുണ്ട്
എന്ന് ഞാനെവിടെയും പറ്ഞ്ഞിട്ടില്ല.
സ്വന്തം ഭാഷയെ വ്യഭിചാരം ചെയ്യുന്നത്
കണ്‍ടു നില്‍ക്കാന്‍ വയ്യാത്ത ഒരു സാധാരണ
വായനക്കാരന്‍,

ദേവസേനയും വില്‍സണ്‍ മാഷും കൂടു തുറന്നു വിട്ട
ഭൂതമാണോ താങ്കള്‍?
ഇങ്ങനെ സ്വയം കറുപ്പിച്ച് സ്വന്തം സംസ്കാരം
വിളിച്ച് പറയാന്‍....

അനിലന്‍ said...

എനിയ്ക്കെന്ത് വിഷമം കുടിലാ
മലയാള ഭാഷയെ ക്ലീന്‍ ഷേവ് ചെയ്തുകൊണ്ടു നടക്കുന്ന താങ്കളെപ്പോലൊരാള്‍ വിശുദ്ധ സൈബര്‍ സ്പേസില്‍ ഇങ്ങനെ കുറിക്കാമോ? പുതിയ തലമുറയുടെ റഫറന്‍സ് നിധിയല്ലേ ഇത്?


ഇതിനാണ് തര്‍ക്കശാസ്ത്രജ്ഞാ ഞാന്‍ മറുപടി ചോദിക്കുന്നത്. അല്ലാതെ തറവാടി പ്രശ്നത്തിനല്ല. അത് ഞങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ!

കൌപീനന്‍ said...

ഓ സ്വന്തം ഭാഷ.. വ്യഭിചാരം.. ഈ പദപ്രയോഗം ഒക്കെ എവിടെയോ കണ്ടിട്ടുണ്ടല്ലോ കളങ്കമില്ലാത്ത കൌടില്യാ

കൌടില്യന്‍ said...

"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
-കൂഴൂരിന്റെ കവിതയില്‍ നിന്ന്

"നിന്റയും നിന്റ മുലമൂത്ത അകത്തമ്മമാരുടേയും
കൊഴുത്ത കൂത്തിച്ചികളുടേയും പണ്ടാറപ്പള്ള നിറക്കാന്"
- ഇന്ദ്രജിത്തിന്റെ കവിതയില്‍ നിന്ന്

"കൌടില്യന്‍ എനിക്ക് കവിതയെകുറിച്ച ഒരു ‘മൈ..ഉം‘ അറിയില്ല."
-ഏറനാടന്റെ കമന്റില്‍ നിന്ന്

"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."
- താങ്കളുടെ (അനിലന്റെ) കമന്റില്‍ നിന്ന്


"ഒറ്റ വായനയ്ക്ക് ശേഷം കടലപൊതിയുന്ന
പത്രത്താളുകളിലല്ല,
മറിച്ച്, പുതിയ തലമുറ, ഒരു റഫറന്‍സ്
നിധിയായി കണ്ടുപോരുന്ന അനശ്വരമായ
സൈബറ് താളുകളിലാണ്‌ താങ്കള്‍ ഇങ്ങനെ
അധിക്ഷേപത്തിന്റെ ശുക്ലവര്‍ഷം നടത്തിയിരിക്കുന്നത്"
-കൗടില്യന്റെ കമന്റില്‍ നിന്ന്


ഇതില്‍ ഏത് പ്രയോഗത്തിലാണ്‌
ഭാഷയെ വ്യഭിചാരം ചെയ്യുന്നത്
എന്ന് വായനക്കാറ് കണ്ടെത്തട്ടെ,

അനിലന്‍ said...

കുടിലബുദ്ധീ

എനിയ്ക്ക് ഇഷ്ടപ്പെട്ട കവിതയെ നല്ല കവിത എന്നു ഞാന്‍ ഇനിയും പറയും. ചീട്ടു കളിക്കാനിരിക്കുമ്പോള്‍ ഒരച്ഛന്‍ തന്റെ മകനോട് തുരുപ്പിട്ട് വെട്ടെടാ മൈരേ എന്ന് പറയുന്നത് കേട്ട് ചിരി വന്നിട്ടുണ്ട്.( എന്നെയല്ല )അയ്യോ ഇതാണോ അനിലന്റെ സംസ്കാരം എന്നൊന്നും ചോദിച്ചു വരരുത്. കവികളുടേയും സാംസ്കാരികനായകരുടേയും കര്‍ത്തവ്യം പറഞ്ഞ് എന്നെ പഠിപ്പിക്കാന്‍ വരരുത്. ഞാന്‍ ആ വര്‍ഗ്ഗത്തില്‍ പെടില്ല. (സംസ്കാരം കുറവായതുകൊണ്ട് രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറേക്കാലമായി ഒഴിഞ്ഞു നില്‍ക്കുന്ന ഒരാളാണ് ഞാന്‍.)

ഇത്രയും വളരെ തെളിച്ചത്തോടെ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ പിന്നെയും തനിക്കെന്താ സംശയം?
പക്ഷേ താന്‍ അതല്ലല്ലോ. ഭാഷയുടെ വളര്‍ച്ചയെ പിന്നിലേയ്ക്ക് നയിക്കുന്ന ഒന്നും ചെയ്യില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തയാളല്ലേ. അപ്പൊ ശുക്ലവര്‍ഷം എന്നൊക്കെ പ്രയോഗിക്കാമോ? അതാണെന്റെ ചോദ്യം. വായനക്കാരല്ല നീയാണതിന് ഉത്തരം പറയേണ്ടത്. കാരണം എന്റെ കമന്റിനെ എന്നോടാണ് നീ വിശദീകരിക്കാന്‍ ആവശ്യപ്പെട്ടത് അല്ലാതെ വായനക്കാരോടല്ല. ആണും പെണ്ണും കെട്ട രീതിയിലുള്ള തര്‍ക്കങ്ങളുമായാണിനിയും വരുന്നതെങ്കില്‍ ഇതെന്റെ അവസാനത്തെ കമന്റായിരിക്കും.

കൌടില്യന്‍ said...

അനിലരേ,
തറ്ക്കത്തിനൊടുവില്‍ താങ്കളുടെ ഭാഷയില്‍
കറുപ്പു കൂടുന്നു,
"അസഭ്യത്തിന്റെ ശുക്ലവറ്ഷം"
എന്ന പ്രയോഗത്തില്‍ ഒരു തെറ്റും കാണുന്നില്ല.
ഇവിടെ ശുക്ലം എന്നാല്‍ വെളുപ്പ് എന്നര്‍ത്ഥം.

(ശുക്ലയജുര്‍‌വേദം, ശുക്ലാംബരം എന്നൊക്കെ കേട്ടിട്ടില്ലേ...)

അസഭ്യത്തിന്റെ ശുക്ലവറ്ഷം എന്നേ മാന്യമായി പറഞ്ഞുള്ളൂ.
അസഭ്യത്തിന്റെ കാറ്വറ്ഷം (കറുത്ത) എന്നുകൂടി കറുപ്പിച്ച് പറ്ഞ്ഞില്ലെന്നോറ്ക്കുക.

രേതസ് എന്ന അര്‍ത്ഥത്തിലും ശുക്ലം എന്ന പദം ഉപയോഗിക്കുന്നു.
സാന്ദറ്‌ഭിമായി, താങ്കളുടെ മനോ നിലയ്ക്കനുസരിച്ച്
താങ്കള്‍ക്ക് യോജിച്ച അര്‍ഥം തിരഞ്ഞെടുത്ത്
എന്നെ പഴിക്കുന്നതെന്തിന്‌?
താങ്കള്‍ക്ക് നന്മ നേരുന്നു.

Anonymous said...

എല്ലാം കാണുന്നുണ്ട്...
കൗടില്യന്‍ എന്ന് പേരുള്ള ഒരാളെ
"കുടിലബുദ്ധീ"
എന്ന് സംബോധന ചെയ്യേണ്ട ആവശ്യം?
അനിലന്‍ ചേട്ടാ, ആയുധങ്ങള്‍
താങ്കളുടെങ്കയ്യില്‍ നിന്ന് കൗടില്യപക്ഷത്തേയ്ക്ക്
തിരിച്ചെത്തുന്നുവോ?

അനിലന്‍ said...

അധിക്ഷേപത്തിന്റെ ശുക്ലവര്‍ഷം എന്നായിരുന്നു സര്‍
അസഭ്യത്തിന്റെ എന്നല്ല.
വിശദീകരണം ഗംഭീരം!
ഈ വെളുത്ത അധിക്ഷേപം കറുത്ത അധിക്ഷേപം എന്നൊക്കെ പറഞ്ഞാല്‍ എന്താണാവോ വ്യത്യാസം?
അധിക്ഷേപം നെഗറ്റീവ് അല്ല എന്നുണ്ടോ? നല്ല അധിക്ഷേപവും ചീത്ത അധിക്ഷേപവും?

മലയാള ഭാഷ താങ്കളുടെ കൈയ്യില്‍ സുരക്ഷിതം തന്നെ. സമാധാനമായി.

അനിലന്‍ said...

അനോണീ
എന്റെ കയ്യില്‍ ആയുധമൊന്നുമില്ല
വെറും സംശയനിവാരണത്തിനുള്ള ശ്രമമായിരുന്നു. കൌടില്യന്റെ ഉദ്ദേശം നല്ലതായിരിക്കുമെന്നും അത് വ്യക്തിഹത്യയല്ല എന്നും വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ പോസ്റ്റില്‍നിന്നും കമന്റുകളില്‍നിന്നും തിരിഞ്ഞു കിട്ടിയില്ല. അതുകൊണ്ട് പിന്നാലെ കൂടിയെന്നു മാത്രം.
പറയുന്നതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ പുകമറയുണ്ടാക്കുന്നു. അതുകൊണ്ട് ദേഷ്യം വന്നതാണ്. വിട്ടുകള.

കൌടില്യന്‍ said...

അനിലരേ,
തുള്ളലിലൂടെ കുഞ്ചന്‍ നമ്പ്യാറ് ചെയ്തിരുന്ന
തരത്തിലുള്ളതിനെ, വെളുത്ത ശൈലി എന്നും
മറിച്ചിപ്പോള്‍ (താങ്കള്‍ പാമരനെയും തറവാടിയുടെയും നേറ്ക്ക് ചെയ്ത ഒളിയമ്പുകള്‍ ചെറിയ ഉദാഹരണങ്ങള്‍ മാത്രം)
കാണുന്നതിനെ കറുത്ത ശൈലി എന്നും പറയാം
കുഞ്ചന്‍ നമ്പ്യാരുടെ കളറല്ല ഉദ്ദ്യേശിച്ചത്.

കൌടില്യന്‍ said...

ഇതൊക്കെയാണെങ്കിലും ഞാന്‍ താങ്കളെ ഇപ്പോഴും
ബഹുമാനിക്കുകയും, വായിക്കുകയും ചെയ്യുന്നു.
ഭാഷയെ ശുദ്ധീകരിക്കാന്‍ താങ്കളെപ്പോലുള്ളവറ്ക്കേ
(ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട)
കഴിയൂ, നമുക്ക് ചെയ്യാന്‍ കഴിയാവുന്നത്
നമ്മള്‍ ചെയ്യുക, നമ്മുടെ ഭാഷയല്ലേ,
വളരട്ടെ ചേട്ടാ....

"
.....................
മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്‌
ചെരിപ്പിടാതെ ചവിട്ടുമ്പോലെ
ഉടലൊന്നു കുളിര്‍ന്നു

നിലംതല്ലിവന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്‌
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്‌
കറുത്ത വിത്തുകള്‍ തെറിപ്പിച്ചു

വിത്തുകള്‍ പെറുക്കുമ്പോള്‍
എനിക്കു മനസ്സിലായി
എന്താണ്‌ അതിനു
പറയുവാനുണ്ടായിരുന്നതെന്ന്
.............................."

താങ്കളുടെ ഈ വരികള്‍
വായിക്കുമ്പോള്‍ ഈ മണല്‍ച്ചൂടിലും
രോമാഞ്ചം ഉണ്ടാകുന്നു.

കാവലാന്‍ said...

കൗടില്യാ ഒരു നാമം ചുമ്മാ തെരഞ്ഞെടുത്തതാണെങ്കില്‍ താങ്കളോടെനിക്കു സഹതാപമുണ്ട്.കാലില്‍ മുറിവേല്പ്പിച്ച പുല്‍ക്കൊടിയുടെ വംശം മുടിക്കാന്‍ബുദ്ധിസാമര്ത്ത്യമുള്ളവനായിരുന്നു കൗടില്യന്‍. വിഷയത്തെക്കുറിച്ചു പറയുമ്പോള്‍ ചുരുങ്ങിയപക്ഷം അതിനെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം.താങ്കള്‍ക്കതില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു ഞാന്‍ പിന്നീടു കമന്റാതിരുന്നത്.വിഷയജ്ഞാനമില്ലെങ്കില്‍ വ്യക്തിഹത്യയല്ല പോം വഴി അതാദ്യം മനസ്സിലാക്കുക.കമന്റു നൂറുതികച്ചു കാശിക്കു പോകാമെന്നുവ്രതമെടുത്തൊന്നുമല്ലല്ലോ ബ്ലോഗിംഗിനിറങ്ങിയത്?.

കവിതയില്‍ തെറി പ്രയോഗിക്കുന്നത് പെറ്റമ്മയുടെ മുന്നില്‍ തുണിയില്ലാതെ ചെല്ലുന്നതിനു തുല്യമാണു പോലും.
സാമൂഹ്യ വ്യവസ്ഥിതി പിച്ചിച്ചീന്തിക്കളഞ്ഞതുണി വാരിച്ചുറ്റി പെറ്റമ്മയുടെ മുന്നിലെന്തിനഭിനയിക്കണം ഹേ?

കവിക്കു വരേണ്യപദങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവന്റെ വീക്ഷണത്തിലെ സമൂഹത്തിന് ആവരേണ്യത അതെന്നേ നഷ്ടപ്പെട്ടതിനു ശേഷമായിരിക്കും.

വരേണ്യനെന്നഭിമാനിച്ച് കൗപീനവും,കുടുമയും,രുദ്രാക്ഷവും,കമണ്ഡലുവും ധരിച്ച് ഉള്ളില്‍ കാളകൂടവുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുക കയ്യില്‍ മുരിങ്ങപ്പത്തലുമായി വെയിലുകാഞ്ഞുകറുത്ത ഉടലുള്ള ചില കന്നാലിപ്പിള്ളാരെങ്കിലും വഴിയില്‍ കണ്ടേയ്ക്കാമെന്ന്.

ഇനി അനോണിമാലയിട്ട് എന്നയങ്ങ് അലങ്കരിക്കണം ഉടുതുണി പോയ കാവലാന്റെ ശ്മശ്രുക്കള്‍ പറിച്ചു എന്നും വരേണ്യമായി മൊഴിഞ്ഞ്.

അനിലന്‍ said...

ഇതൊക്കെയാണെങ്കിലും ഞാന്‍ താങ്കളെ ഇപ്പോഴും
ബഹുമാനിക്കുകയും, വായിക്കുകയും ചെയ്യുന്നു.

ഏതൊക്കെയാണെങ്കിലും എന്നിപ്പോഴും മനസ്സിലായിട്ടില്ല.

ഭാഷയെ ശുദ്ധീകരിക്കാന്‍ താങ്കളെപ്പോലുള്ളവറ്ക്കേ
(ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട)
കഴിയൂ, നമുക്ക് ചെയ്യാന്‍ കഴിയാവുന്നത്
നമ്മള്‍ ചെയ്യുക, നമ്മുടെ ഭാഷയല്ലേ,
വളരട്ടെ ചേട്ടാ....

ഭാഷയെ അങ്ങനെ ശുദ്ധീകരിക്കാന്‍ കഴിയില്ല അനിയാ. നമ്മളാരാണ് ശുദ്ധാശുദ്ധങ്ങളുടെ അതിരുകള്‍ നിര്‍ണയിക്കാന്‍? ചേരികളിലെയൊക്കെ മനുഷ്യര്‍ (ഏതു നാട്ടിലും) ഉപയോഗിക്കുന്ന ഭാഷ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കണം. അവരും മനുഷ്യരാണ്. വരൂ നമുക്ക് ശയനമുറിയില്‍ പോകാം എന്നതിന് അവര്‍ പറയുക വാ നമുക്ക് ചെയ്യാം എന്നാവും. ഭാഷയുടെ പരുക്കനും മൃദുലവും സുന്ദരവും വിരൂപവുമായ എല്ലാ രീതികളും മനുഷ്യചരിത്രത്തിന്റെ ഭാഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്ന് ശുദ്ധ ഭാഷയുടെ വെണ്ണ (?) കടഞ്ഞെടുക്കാന്‍ നോക്കുന്നത് അവിവേകമായിരിക്കും.
കവിതയില്‍ മൈരേ എന്നുപയോഗിക്കുന്നവന്‍ അവന്റെ വീട്ടില്‍ അതാണോ ഉപയോഗിക്കുന്നതെന്ന് ചോദ്യം അബദ്ധമാണെന്ന് വിശ്വസിക്കുന്നു. (എനിയ്ക്കങ്ങനെ വിശ്വസിക്കാം എന്നും ഞാന്‍ വിശ്വസിക്കുന്നു.)
ശബ്ദതാരാവലിയിലെ കായും പൂവുമൊക്കെയുള്ള പേജുകള്‍ നമുക്ക് കീറിക്കളയാന്‍ കഴിയില്ല. മൈര് എന്നതിനും അതില്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. കുട്ടികളെങ്ങാനും അതു വായിച്ചാലോ എന്ന് പേടിച്ച് കീറിക്കളയാനാകുമോ?

പാമരനു നേരെ ഞാന്‍ അമ്പൊന്നും ഉപയോഗിച്ചിട്ടില്ല. എന്താണു ഞാന്‍ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരാളല്ല അയാളെന്ന് അയാളുടെ എഴുത്ത് തെളിയിച്ചിട്ടുണ്ട്. തറവാടിയുടെ നേരെ ഒളിയമ്പ് ഉപയോഗിച്ചതല്ല. എന്റെ നേരെ വന്നത് ദിശമാറ്റി വിട്ടു എന്നു മാത്രം. അല്ലെങ്കില്‍ തറവാടിയുടെ ആദ്യ കമന്റില്‍ അങ്ങനെ ഒളിയമ്പുകളില്ലെന്ന് കൌടില്യന്‍ തെളിയിക്കേണ്ടിവരും.

തറവാടി said...

അനിലന്‍,

താങ്കളെ ഉദ്ദേശിച്ചിരുന്നെങ്കില്‍ അനിലാ എന്നു വിളിച്ച് പറയാന്‍ എനിക്കൊരു മടിയും ഇല്ല.
നെഞ്ചത്ത് കൈ വെച്ച് എനിക്ക് പറയാനും പറ്റും ആദ്യത്തെ കമന്‍‌റ്റിട്ടപ്പോള്‍ താങ്കളെ വ്യക്തിപരമായി ഞാന്‍ ഉദ്ദേശിച്ചില്ലെന്ന് പക്ഷെ താങ്കള്‍ക്കങ്ങിനെ പറയാമോ? സ്വന്തം മനസാക്ഷിയോട് ചോദിക്കുക.

വീണ്ടും വരണമെന്ന് കരുതിയതല്ല എന്‍‌റ്റെ പേര് വീണ്ടും കണ്ടപ്പൊള്‍ പറഞ്ഞുപോയതാണ്

തത്തറവാടി said...

ഏതാ ഈ കൌടില്യന്‍? വല്ല ത്വയിര്യണ്ടോഡാ നിന്നെക്കൊണ്ട്??

പിന്നെ ടി.പി.അനില്‍ കുമാര്‍ കവിതയില്‍ തെറി പ്രയോഗം നടത്തും, നടത്താതിരിക്കും. അതെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം.നിനക്കിഷ്ടായില്ലെങ്ങെ.. മൈ... നീ അത് വായിക്കണ്ട്ര! കഴിഞ്ഞില്ലേ?

ഗോപക്‌ യു ആര്‍ said...

പ്രിയ കൗടില്യാ, ഇന്ദ്രജിത്തിന്റെ" റീ" പോസ്റ്റിങ്ങില്‍ ഞാന്‍ ആദ്യം അനുകൂലിച്ച്‌ കന്റിടുമ്പൊള്‍ താങ്കള്‍ ഇങ്ങനൊയൊക്കെ പ്രതികരിക്കാന്‍ സാദ്യതയുണ്ടെന്ന് കരുതിയിരുന്നു..തെറിയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല..പക്ഷെ ചിലപ്പോള്‍ അത്‌ ന്യായീകരിക്കത്തക്കതാണു..
.ചാതുര്‍വര്‍ണ്യത്തിനെതിരെയുള്ള
അതിശക്തമായ പ്രതികരണം കണ്ടതുകൊണ്ടാണു ഞാന്‍ "അടി കൊണ്ട പാമ്പ്‌ പുളയും" എന്നു കമന്റിയത്‌...കാരണം എന്തൊക്കെ മേനി പറഞ്ഞാലും അതി ശക്തമായി ഇന്നും അത്‌ നിലനില്‍ക്കുന്നു..
.താഴ്‌ന്ന ജാതിക്കാരനായ ഞാന്‍
ഇന്നും അത്‌ നാട്ടിലും ഓഫീസിലും അനുഭവിച്ചുവരുന്നു.
..അതുകൊണ്ടാണു
ഞാന്‍ ഇന്ദ്രന്റെ കവിതയെ അനുകൂലിച്ചത്‌....ഇപ്പൊഴും അനുകൂലിക്കുന്നു...
.കൗടില്യന്‍ എന്ന താങ്കളുടെ നാമത്തില്‍ തന്നെയുണ്ട്‌...കുടിലമായ ആ മനോഭാവം....പറഞ്ഞത്‌ തെറിയെപ്പറ്റിയാണെങ്കിലും....ഉള്ളിലിരുപ്പ്‌ വേറെയാണെന്ന് വ്യക്തം.

""കൂടുതല്‍ തെറി ഭാഷാസ്നേഹികള്‍
അനുകൂലിച്ച്‌
[ഇന്ദ്രനെ]
മുന്നോട്ട്‌ വരികയുണ്ടായി""
എന്ന് താങ്കള്‍ ഈ പോസ്റ്റിന്റെ
തുടക്കത്തില്‍ പറഞ്ഞതുകൊണ്ടാണു
ഞാനിത്‌ എഴുതുന്നത്‌.....

സനാതനന്‍ said...

ഇക്കാര്യത്തില്‍ ഞാന്‍ കൌടില്യന്റെ കൂടെയാണ്.ഈ അനിലന്‍ ആരാ അവന് നല്ല രണ്ട് കിട്ടണം.ഇങ്ങനെ ആരെങ്കിലും ഉണ്ടാകുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍.ഭാഷയെ വ്യഭിചരിക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങും കവിയാണത്രേ കവി.

തണല്‍ said...

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്ന അതേ ലാഘവത്തോടെ പ്രതികരിക്കുന്നവന്റെ തന്തയ്ക്കു വിളിക്കുന്നതും സംസ്ക്കാരസമ്പന്നതയുടെ ഭാഗമോ കൌടില്യാ..?കഷ്ടം!നിങ്ങളീ അണിഞ്ഞിരിക്കുന്ന ഭാഷോദ്ധാരണമെന്ന ഉദാത്തമായ പുറംചട്ട ആത്മരതിയുടെ മൂര്‍ത്തതയില്‍ അറിയാതെ നനച്ചുനാറ്റിക്കളയുന്ന ശുക്ലവര്‍ഷം(അതോ രേതസ്സോ)പോലെ തോന്നിപ്പിക്കുന്നുവല്ലോ ചങ്ങാതീ..!
എന്റെ മലയാളമേ...വൈകിക്കിട്ടുന്ന ഇത്തരം ശുദ്ധികലശങ്ങള്‍ക്ക് സ്തുതി!

ഗുപ്തന്‍ said...

സനലേ.. അദന്നെ !

കൗവടിയന്‍ said...

"ഭാഷയെ ശുദ്ധീകരിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ക്കേ
(ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട)
കഴിയൂ, നമുക്ക് ചെയ്യാന്‍ കഴിയാവുന്നത്
നമ്മള്‍ ചെയ്യുക, നമ്മുടെ ഭാഷയല്ലേ,വളരട്ടെ ചേട്ടാ...."
ശരിയാ ഭാഷയെ ശുദ്ധീകരിക്കാന്‍ ഇവിടെ അത്യാവശ്യം ആള്‍ക്കാരുണ്ട്.
തനിക്കു (ഭൂലോകത്ത് സാമാന്യം തെണ്ടപ്പെട്ട) ചെയ്യാന്‍ പറ്റുന്നപണിവല്ല വേളാങ്കണ്ണിക്കോ പളനിക്കോ പോകുന്നതാ അവിടെ പോയി ആവശ്യക്കാരുടെ തല തന്റെ തലപോലെ വളരെ വരേണ്യമായി വെടിപ്പാക്കിക്കൊടുക്കുക,ചെല്ല് ചെല്ല്....

വഴി said...

ഹഹഹ!

കൌടില്യജീ, നമോവാകം. നല്ല നമസ്കാരം.

ഇന്നലെ രാത്രി ചാലാ മീന്‍ മാര്‍ക്കറ്റിന്റെ പിറകില്‍ കേട്ടത്.

സ്ത്രീ: മഹാശയാ, അങ്ങ് ആഗ്രഹനിവര്‍ത്തിക്കു ശേഷം പ്രതിഫലം നല്കാതെ വിടകൊള്ളുകയാണോ?

പുരു: ഭവതീ, അവിടുത്തേക്കെന്തിനാണു പ്രതിഫലം? ഈ ആരാധകന്റെ കൈയില്‍ ഭവതിക്കുള്ള പ്രേമാര്‍പ്പണമല്ലാതെ മറ്റെന്തുണ്ട്?

സ്ത്രീ: അവിടുത്തെ പ്രേമം ആരാണു ആഗ്രഹിക്കാത്തത്! എങ്കിലും ഇപ്പോള്‍ എന്നില്‍ സംപ്രീതനായി സരസ്വതീകടാക്ഷമുണ്ടാവാന്‍ അനുഗ്രഹിക്കണം.

പുരു: സരസ്വതീഭാഗ്യം ഇന്നെനിക്കില്ല. അടുത്ത സമാഗമം വരെ കാത്തിരിക്കണം ഭവതീ. നമ്മള്‍ ശയിച്ച മണ്‍തിട്ടകളില്‍ ഇപ്പോള്‍ രണ്ട് ശ്വാനന്‍മാര്‍ വന്നിരിക്കുന്നല്ലോ. വിട കൊള്ളട്ടെ.

സ്ത്രീ: എങ്കില്‍ പോയി വരൂ ഭവാന്‍! മംഗളം ഭവന്തു!

ശ്രീവല്ലഭന്‍. said...

അപ്പോള്‍ ഈ കവികളൊക്കെക്കൂടെയാ ഈ മലയാളത്തിലെ തെറികള്‍ മൊത്തം കണ്ടുപിടിച്ചത്! ഹാ കഷ്ടം കവികളെ!

ഡിയര്‍ കൌ (സ്നേഹം കൊണ്ട് വിളിക്കുന്നതാണേ),
താങ്കളുടെ ഭാഷാ സ്നേഹം നമ്മെ അത്ഭുത പരതന്ത്രനാക്കുന്നു. തുടര്‍ന്നാലും മഹാശയന്‍!

Anonymous said...

അപ്പോ കൌടില്യന്‍ ആരായി ? കുമാരന്‍ അയി :).
കവികളൊക്കെ തെറി എഴുതി നിറക്കട്ടെ. വായിച്ച് നമുക്ക് കോള്‍മയിര് കൊള്ളാം

കൌടില്യന്‍ said...

തെറിസ്നേഹികളേ.....
കലിപ്പുകള്‍ തീറ്ക്കുക.
നിങ്ങളാലാവും വിധം നിങ്ങളുടെ ഭാഷ
പ്രയോഗിക്കുക'
അല്പ്പം തിരക്കിലായതിനാലാണ്‌ വിട്ടു നില്‍ക്കേണ്ടി വന്നത്,
തെറിപറഞ്ഞാലേ ഭാഷയ്ക്ക് അതിന്റെ ഒരിത്
കിട്ടൂ എന്നു പുലമ്പുന്ന
എല്ലാവറ്ക്കും കൗടില്യന്റെ മറുപടി
നല്‍കുന്നതാണ്‌.
അതുവരെ താഴെക്കാണുന്ന
പ്രഗല്‍ഭ ബ്ലോഗറ്മാരും കവികളും
എഴുതിക്കൂട്ടിയ ഭാഷാസംസ്ക്കാരം
കണ്ട്, വായിച്ച് ആസ്വദിക്കുക
ഹാ കഷ്ടം എന്റെ ഭാഷയേ...
അമ്മപെങ്ങന്മാറ് കഴിവതും
ഇത് വായിക്കാതിരിക്കുക.

"ഏതു വകുപ്പിലാണു ശുദ്ധമായ ഭാഷയുടെ വളര്‍ത്തുത്തരവാദിത്വം എഴുത്തുകാരനു മേല്‍ ചുമത്തുന്നത്?"
------ കാവലാന്‍

:സാമാന്യ സദാചാരത്തിന്റ സീമകള്ക്കപ്പുറത്താണ് കാവ്യസദാചാരത്തിന്റ അതി൪ത്തി."
................
"നിന്റയും നിന്റ മുലമൂത്ത അകത്തമ്മമാരുടേയും
കൊഴുത്ത കൂത്തിച്ചികളുടേയും പണ്ടാറപ്പള്ള നിറക്കാന്"
- ഇന്ദ്രജിത്തിന്റെ കവിതയില്‍ നിന്ന്

കുടിലാ.......
.............ഒരു സുഹൃത്ത് പറഞ്ഞു, കൃത്യമായി വിലാസമൊന്നും തരാത്ത ഒരു ബ്ലോഗില്‍ കേറി മറുപടിയൊന്നു പറയേണ്ടെന്ന്. ഏത് മൈരനായാലും എനിയ്ക്കെന്താ എന്നു ഞാന്‍ പറഞ്ഞു."
......................................
.......കുടിലബുദ്ധീ
....................
"എന്തിനാ അതൊക്കെ പറയുന്നത്!
തെരുവില്‍ പെണ്ണിന്റെ തുണിയുരിയാം. പെണ്‍കുട്ടികളുടെ മുലയ്ക്ക് പിടിക്കാം. പക്ഷേ കവിതയെഴുതുമ്പോള്‍, അതിനെക്കുറിച്ചൊക്കെ പറയുമ്പോള്‍ ആയിരത്തൊന്ന് ആവര്‍ത്തിച്ച് സംസ്കരിച്ച പദങ്ങളേ ഉപയോഗിക്കാവൂ!
അക്ഷരങ്ങളുടെ കാവല്‍പ്പട്ടികളെക്കൊണ്ട് തോറ്റു."
- താങ്കളുടെ (അനിലന്റെ) കമന്റില്‍ നിന്ന്

"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
-കൂഴൂരിന്റെ കവിതയില്‍ നിന്ന്

ഗുപ്തന്‍ said...

ഇനീപ്പം എണ്ണിയെണ്ണിപതമ്പറഞ്ഞ് കരയാന്നാല്ലാതെ എന്താ ചെയ്യ അല്ലേ കൌ.........

കൌടില്യന്‍ said...

ഗുപ്തരേ,
ഇതൊക്കെ മുന്നില്‍ക്കണ്ടുകൊണ്ട് തന്നെയാണ്‌
ഇതിനിറങ്ങിപ്പുറപ്പെട്ടതും.
കവിതയിലെ തെറികൊണ്ട്
ആറ്ക്ക്, എന്ത് പ്രയോജനം എന്ന ലളിതമായ
ചോദ്യത്തിന്‌ താങ്കളുടെ ഉത്തരം
കേള്‍ക്കാന്‍ തല്പ്പര്യമുണ്ട്...
അത് ആത്മ പ്രകാശനത്തിന്റെ
ഏത് തരത്തിലുള്ള പൂറ്ത്തീകരണമാണ്‌
നടത്തുന്നത്? എന്ന ലളിതമായ ചോദ്യം മാത്രം!............

കൌടില്യന്‍ said...
This comment has been removed by the author.
കൌടില്യന്‍ said...

എല്ലാവറ്ക്കും ശുഭരാത്രി....
തെറി വിമുക്തമായ ഒരു കാവ്യശൈലി (പ്രധിഭാധനരില്‍ നിന്ന്)
സ്വപ്നം കണ്ട് നമുക്കുറങ്ങാം
കായും പൂയും കൂത്തിച്ചിയും മൈ..ഉം ഒന്നും
പ്രയോഗിക്കാതെതന്നെ നല്ല കവിതകള്‍
എഴുതാന്‍ കഴിയും എന്നിപ്പോഴും
വിശ്വസിച്ചു കൊണ്ട്,
സ്നേഹപൂറ്വ്വം... കൗടില്യന്‍..............

ചാണക്യന്‍ said...

കൌടില്യാ,
കലിപ്പുകള് തീര്‍ന്നാ....

കണ്ണൂസ്‌ said...

വില്‍‌സാ, നീ നിനക്ക് തോന്നിയതെഴുത്.

അനിലാ, വില്‍‌സന്‍ തോന്നിയതെഴുതുന്നതിന് ആള്‍ക്കാര്‍ക്ക് തോന്നുന്ന മറുപടി വരട്ടെ. അതിനെന്തിന് ബേജാറാവുന്നു? തുമ്മിയാല്‍ തെറിക്കുന്ന മൂക്കുണ്ടെങ്കില്‍ ചുമ്മാ തെറിച്ചു പോട്ടെന്നെ.

NishkalankanOnline said...

ഗംഭീരം!
ഇപ്പൊഴാണു കണ്ടത്‌...

ശ്രീമാന്‍ അനിലന്‍. ഇവിടെയുമ്മ് മറ്റു പലയിടത്തും കണ്ട കമന്‍റുകളില്‍ നിന്നാണ് ഈ ചെറിയ സംശയങ്ങള്‍...

താങ്കള്‍ കവീതയില്‍ തെറി എഴുതുന്ന ഒരു കവി ആയതുകൊണ്ടാണോ ഇത്രയധികം വികാരാധീനനാവുന്നത്‌?.

വിത്സന്‍റെ കവിതയില്‍ നിന്നാണ് ഞാന്‍ താങ്കളെ കാണുന്നത്‌. ആ കവിതയിലെ തെറിയെക്കുറിച്ചു മാത്രമായിരുന്നില്ല എന്‍റെ പരാമര്‍ശം.

1. ആ കവിതയില്‍ പ്രസ്തുത തെറിക്ക്‌ എന്തു റോള്‍ ആയിരുന്നു ഉണ്ടായിരുന്നത്‌?.

2. ആ കവിതയെ താങ്കള്‍ താങ്കളുടെ ഭാഷയില്‍ ഒന്നു വിശദീകരിച്ച്‌ അര്‍ത്ഥം പറയാമോ?. (സത്യമായും ഈയ്യുള്ളവനു മനസ്സിലാവാഞ്ഞിട്ടു തന്നെയാണ്)

വ്യക്തിപരമായി എങ്ങനെയെഴുതുന്നു എന്നതിനേക്കാള്‍ എന്തെഴുതുന്നു എന്നതിലാണ് കാര്യം എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

മുന്‍പൊരിക്കല്‍ പറഞ്ഞ കടമ്മനിട്ടയുടെ ഊരു കവിതാശകലം തന്നെ വീണ്ടുമ്മ് ഉദാഹരിക്കുന്നു... അമ്മയുടെ ഗുഹ്യഭാഗം പൊക്കി നോക്കി കോള്‍മയിര്‍ കൊള്ളുന്ന പുലയ്യാടിമക്കളുണ്ടിവിടെ...

നല്ല ഒന്നാംതരം തെറിയാണ് അത്‌. എന്നാല്‍ ഈ വരി വായിക്കുമ്പോള്‍ അതിന് അഭംഗി തോന്നുന്നില്ല. കാരണം അത്തരക്കാരോടുള്ള കവിയുടെ ആത്മരോഷം, ഒരു ജനതയുടെ രോഷം ആണെന്നതുകൊണ്ട് മാത്രമല്ല. ആ പ്രവൃത്തി ചെയ്യുന്നവര്‍ ആ സംബോധനയേ അര്‍ഹിക്കുന്നുള്ളൂ.

താങ്കളോട്‌ ഒരു ചോദ്യം കൂടി. താങ്കള്‍ തെറിയെഴുതാന്‍ വേണ്ടി മാത്രമാണോ കവിതയെഴുതുന്നത്‌?. അതോ കവിതയില്‍ തെറി കടന്നു വരുന്നതാണോ?.


(ഇതിനെല്ലാം നല്ല ഒന്നാന്തരം പുളിച്ച തെറിയെഴുതിയായിരിക്കാം താങ്കള്‍ പ്രതികരിക്കുക. അതല്ല ഈയുള്ളവന്‍ ന്യായമായും അറിയാന്‍ വേണ്ടി മാത്രം ചോദിച്ച ഈ സംശയങ്ങളൊട്‌ സമചിത്തതയോടെയും, മാന്യമായും ആയിരിക്കാം പ്രതികരീക്കുക... രണ്ടായാലും ഞാന്‍ ഞാനും താങ്കള്‍ താങ്കളും ആയിരിക്കും എന്ന തിരിച്ചറിവില്‍ രണ്ടിനും സ്വാഗതം...)


ജയകൃഷ്ണന്‍ കാവാലം

കൌടില്യന്‍ said...

"കവിതയിതെന്നാലെന്താണ്?
കനവിനെ തഴുകും തിരയാണ്.
കവിയുടെ കനവിലതെന്താണ്?
കനലെരിയുന്നൊരു നോവാണ്.

കവിയുടെ കാഴ്ച്ചയിലെന്താണ്?
കഥകള്‍ മൊഴിയും ശില്പങ്ങള്‍.
കവിയുടെ കേള്‍വികളെന്താണ്?
കേഴും വ്യഥ തന്നീണങ്ങള്‍."

കാവലാന്‍ മഹാകവീ
ഇതു താങ്കളുടെ ബ്ലോഗില്‍ വന്ന
താങ്കളുടെ? കവിതയാണ്‌,
കനലെരിയുന്നൊരു നോവുമുള്ള
താങ്കള്‍ക്ക് എങ്ങനെയാണ്‌ ഹേ
"നിന്റയും നിന്റ മുലമൂത്ത അകത്തമ്മമാരുടേയും
കൊഴുത്ത കൂത്തിച്ചികളുടേയും"
"റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം"
എന്നൊക്കെ എഴുതി വയ്ക്കുന്നത് കണ്ട്
കുളിരു കൊള്ളാന്‍ കഴിയുന്നത്?
അത് താങ്കള്‍ ചങ്ങലക്കിട്ട് വച്ച കലാപകാരി
(താങ്കള്‍ തന്നെ എവിടെയോ എഴുതിയതാണ്‌)
അന്തറ്ലീനമായ രതിഭ്രാന്ത് ആസ്വദിക്കുന്നത്
കൊണ്ടാണോ, അതോ വികലമായ ഭാഷാസ്വാദനം
താങ്കളറിയാതെ അവന്‍ ആസ്വദിക്കുന്നതു കൊണ്ടാണോ?
ഉത്തരമില്ല തമ്പുരാന്‍........... (മോഹന്‍ലാല്‍ ആറാം തമ്പുരാന്‍)

"വിഷയത്തെക്കുറിച്ചു പറയുമ്പോള്‍ ചുരുങ്ങിയപക്ഷം
അതിനെക്കുറിച്ചെങ്കിലും സാമാന്യ ബോധം വേണം.താങ്കള്‍ക്കതില്ലെന്നു
ബോധ്യപ്പെട്ടതുകൊണ്ടാണു ഞാന്‍ പിന്നീടു"
----എന്നു താങ്കള്‍ പറ്യുമ്പോള്‍,
ഇത്തരം പുളിച്ച തെറികള്‍ക്കെതിരേ
ഒരു പോസ്റ്റിട്ട് എന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയത്,
അതിനെക്കുറിച്ച് എനിക്ക ഒരു സാമാന്യ ബോധം
പോലുമില്ലാഞ്ഞിട്ടാണെന്നും, സംഹാരത്തിന്റെ സകല രൗദ്രഭാവങ്ങളുമായി
താങ്കള്‍ തെറിയെ അനുകൂലിക്കുകയും ചെയ്യുന്നത്
താങ്കള്‍ക്ക് അത്തരം പ്രയോഗങ്ങളെക്കുറിച്ച്
അഗാധമായ അവബോധം തന്നെയുണ്‍ട് എന്നുമാണല്ലോ
വിവക്ഷ.
പിന്നെ കൗടില്യന്‍റ്റെ ചരിത്ര പശ്ചാത്തലവും
......................തുടരുന്നു, സമയപരിമിധിയാലാണ്‌..........

കൌടില്യന്‍ said...

'പരിമിതി' എന്ന് തിരുത്താം അക്ഷരത്തെറ്റുകള്‍ക്ക് മാപ്പ്....
പിന്നെ കൗടില്യന്‍റ്റെ ചരിത്ര പശ്ചാത്തലം
താങ്കള്‍ എന്നെ പഠിപ്പിക്കേണ്ട എന്ന് വിനീതമായി അഭ്യര്‍ഥിക്കട്ടെ,
......................തുടരുന്നു, സമയപരിമിധിയാലാണ്‌..........


"നിലവിലുള്ള നിലപാടുകളനുസരിച്ച്
ഭാഷയുടെ ഉച്ചനീചത്വങ്ങളെ തരം തിരിക്കാന്‍
ഒരു പാട് ഭാഷാപണ്ഢിതനൊന്നുമാകേണ്ട.
നാലാളു കൂടുന്നിടത്ത്, അല്ലെങ്കില്‍ വീട്ടില്‍,
ഏറ്റവും ചുരുങ്ങിയത് അമ്മയുടെ മുന്‍പിലെങ്കിലും
പ്രയോഗിക്കാന്‍ കഴിയുന്ന ഭാഷയെ വരേണ്യഭാഷ എന്ന്
താങ്കള്‍ മനസ്സിലാക്കുക.വരേണ്യം എന്നത് ചാതുറ്വറ്ണ്ണ്യത്തിന്റെ
നാലു ചുമരുകള്‍ക്കുള്ളില്‍ നിര്‍ത്തിയല്ല സൂചിപ്പിച്ചത്.
മറിച്ച് ഭാഷാപ്രയോഗങ്ങളുടെ പരിമാണമായാണ്‌ വ്യവസ്ഥാപിച്ചത്.
അമ്മയില്‍ നിന്നാണ്‌ ആദ്യഭാഷ നമ്മളിലേക്ക്
ഒഴുകുന്നത്, ആ ശുദ്ധിയോടെത്തന്നെ
അത് നിലനിറ്ത്താനും കഴിയണം"

എന്ന് ഞാനെഴുതിയപ്പോള്‍ താങ്കള്‍
അതിനെതിരെ താങ്കള്‍ ഇങ്ങിനെ
പ്രതികരിക്കുന്നു.

"കവിതയില്‍ തെറി പ്രയോഗിക്കുന്നത് പെറ്റമ്മയുടെ മുന്നില്‍ തുണിയില്ലാതെ ചെല്ലുന്നതിനു തുല്യമാണു പോലും.
സാമൂഹ്യ വ്യവസ്ഥിതി പിച്ചിച്ചീന്തിക്കളഞ്ഞതുണി വാരിച്ചുറ്റി പെറ്റമ്മയുടെ മുന്നിലെന്തിനഭിനയിക്കണം ഹേ?

കവിക്കു വരേണ്യപദങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവന്റെ വീക്ഷണത്തിലെ സമൂഹത്തിന് ആവരേണ്യത അതെന്നേ നഷ്ടപ്പെട്ടതിനു ശേഷമായിരിക്കും."

വരേണ്യ പദങ്ങള്‍ മാത്രമേ കവിതയില്‍ പ്രയോഗിക്കാന്‍ പാടുള്ളൂ
എന്ന് കൗടില്യന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
വരേണ്യപദങ്ങള്‍ എന്ന പ്രയോഗം തന്നെ താങ്കളാണ്‌ എടുത്തിടുന്നത്.

"വരേണ്യനെന്നഭിമാനിച്ച് കൗപീനവും,കുടുമയും,രുദ്രാക്ഷവും,കമണ്ഡലുവും ധരിച്ച് ഉള്ളില്‍ കാളകൂടവുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുക കയ്യില്‍ മുരിങ്ങപ്പത്തലുമായി വെയിലുകാഞ്ഞുകറുത്ത ഉടലുള്ള ചില കന്നാലിപ്പിള്ളാരെങ്കിലും വഴിയില്‍ കണ്ടേയ്ക്കാമെന്ന്."

ഞാനെവിടെയാണ്‌ വരേണ്യനെന്നഭിമാനിച്ച് കൗപീനവും,കുടുമയുമായിറങ്ങിയത്?
എന്റെ മതവീക്ഷണം താങ്കള്‍ക്ക് എന്റെ ആദ്യ പോസ്റ്റില്‍ വായിക്കാം
"ഭാഷയുടെ വരേണ്യത ഇസ്തിരി വടിവുകളിലല്ല. എന്നു താങ്കള്‍ക്ക് മനസ്സിലായിരിക്കും
എന്നു കരുതുന്നു. അതിലെ മാലിന്യമുക്തിയിലാണ്‌ എന്ന് ധരിക്കുക.
"കീറിയതായാലും നാറരുത്" എന്നൊരു പഴഞ്ച്ചൊല്ലും കേട്ടിട്ടില്ലേ..."
പിന്നെയും താങ്കള്‍ ഈ വരേണ്യതയില്‍ തൂങ്ങിക്കിടക്കുന്നതെന്തിന്‌?

"ജീവിതത്തിന്റെ 'പച്ചത്ത' വും അമ്മ്ല ഗന്ധവും പേറുന്ന മൈരന്‍ എന്ന വാക്കിനു വരേണ്യതയുടെ കവിതാ ക്ലബ്ബില്‍ അംഗത്വം കൊടുക്കരുതെന്ന വാദത്തിലും നിറഞു നില്‍ക്കുന്നത്.ജീവിതത്തില്‍ അന്യമല്ലാത്തതൊന്നും കവിതയ്ക്കും അന്യമല്ല.അതുപോലെ ഭാഷയ്ക്കും.വരേണ്യ ഭാഷയുടെ ഇസ്തിരി വടിവുകളേക്കാള്‍ കരുത്തും സൗന്ദര്യവുമുണ്ട് അവര്‍ണതയുടെ ഈ തെറി വാക്കുകള്‍ക്കെന്നു വില്‍സന്‍ ഉള്‍പ്പെടെയുള്ള പുതു തലമുറ കവികള്‍ തിരിച്ചറിയുന്നു എന്നതു തന്നെയാണു പുതു കവിതയുടെ കരുത്ത്."
എന്ന് താങ്കളുടെ ഭൂതഗണത്തില്പ്പെട്ട ഒരു മാന്യന്‍ പറയുകയുണ്ടായി.

ഓരോന്നിനും ഓരോ ശൈലിയുണ്ട്,ഘടനയുണ്ട്...
കവിതയ്ക്ക് അതിന്റേതായ, കഥയ്ക്ക്, നോവലിന്‌
മുദ്രാവാക്യങ്ങള്‍ക്ക്, ....അങ്ങനെ ഓരോന്നും
അതിന്റേതായ വ്യത്യസ്ഥതയില്‍ വേറിട്ടു നില്‍ക്കുന്നു.
അതുകൊണ്ടാണ്‌ അത് അതാത് പേരില്‍ അറിയപ്പെടുന്നതും

മുന്നിലുള്ള വണ്ടിക്കാരന്‍ പത്തു മിനിട്ടിന്‌ ശേഷം
വണ്ടിയെടുത്ത് പോകും എന്നതിനാല്‍ അത്രയും സമയം
പിന്നിലുള്ളവര്‍ക്ക് വഴിതരാതെയിരിക്കുന്ന
ഡ്രൈവറ്മരോട് ചെന്ന്
"ആര്യപുത്രാ താങ്കളുടെ യാത്രാരഥം ഒന്നു മാറ്റിക്കിട്ടിയാല്‍
ഈയുള്ളവനു പോകാമായിരുന്നു" എന്ന്
ഞാനും പറയാറില്ല. "ഹറാം സാലേ നികാല്‍ ജാവോ യഹാം സേ"
എന്നേ ആരും പറയൂ
അഫ്ഗാനിലെ പടയാളികളില്‍ നിറതോക്കില്ലാത്തവര്‍
ഇല്ല എന്നു തന്നെ പറയാം,
എന്നു വച്ച് അവര്‍ ഭക്ഷണത്തിനായി
കോഴിയെക്കൊല്ലുന്നത് എ.കെ ഫോറ്ടി സെവെന്‍ ഉപയോഗിച്ചല്ല
മറിച്ച് സാമ്പ്രദയികമായിത്തന്നെയാണ്‌
വെടിയൊച്ച കേള്‍ക്കാത്ത നിമിഷമില്ല
ഇത് ഞങ്ളുടെ ജീവിതയാഥാറ്ഥ്യമാണെന്ന് പറഞ്ഞ്
അത് അവര്‍ കോഴിയിലേക്ക് പ്രയോഗവല്‍ക്കരിക്കുന്നില്ല
താങ്കള്‍ക്ക് മനസ്സിലാകാന്‍ ഇത്തരം ഉദാഹരണം കൊണ്ടേ കഴിയൂ
എന്നതുകൊണ്ടാണ്‌ ഇങ്ങനെയെഴുതിയത്.


തെരുവിലെ ഭാഷയാണ്‌, ചീട്ടു കളിക്കുമ്പോള്‍ പറയുന്ന ഭാഷയാണ്‌
കിടപ്പുമുറിയിലെ ഭാഷയാണ്‌, എന്ന് വച്ച്
അത് അതേ പടി കവിതയിലേക്ക് പകറ്ത്തേണ്ടതുണ്ടോ?
എന്നതാണ്‌ ചോദ്യം.

തുടരാം,.....

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

കൗടില്യന്‍, ബലാബലം തരാതരക്കാരോട് എന്നതാണു ഞാന്‍ പുലര്‍ത്താനാഗ്രഹിക്കുന്ന സാമാന്യനീതി.
തര്‍ക്കശാസ്ത്രം അനുവര്‍ത്തിക്കുന്നത് അതേ രീതി തന്നെയാണോ എന്നറിയില്ല.

.....................എഴുതി വയ്ക്കുന്നത് കണ്ട് 'കുളിരു' കൊള്ളാന്‍ കഴിയുന്നത്? !!!!!! കുളിരോ?

......................താങ്കള്‍ തെറിയെ അനുകൂലിക്കുകയും ചെയ്യുന്നത് താങ്കള്‍ക്ക് അത്തരം പ്രയോഗങ്ങളെക്കുറിച്ച് അഗാധമായ അവബോധം തന്നെയുണ്‍ട്.

താങ്കള്‍ക്കത് ഇല്ലെന്നുണ്ടോ?

...........പിന്നെ കൗടില്യന്‍റ്റെ ചരിത്ര പശ്ചാത്തലം താങ്കള്‍ എന്നെ പഠിപ്പിക്കേണ്ട.

ശരി,കവിതയിലെ തെറിപ്രയോഗത്തെക്കുറിച്ച് കവിതയെന്തെങ്കിലും എഴുതുന്നവര്‍ പഠിപ്പിക്കട്ടെ എന്നുഞാന്‍ വിനീതമായി ഉണര്‍ത്തിച്ചോട്ടെ?


"തെരുവിലെ ഭാഷയാണ്‌, ചീട്ടു കളിക്കുമ്പോള്‍ പറയുന്ന ഭാഷയാണ്‌
കിടപ്പുമുറിയിലെ ഭാഷയാണ്‌, എന്ന് വച്ച്
അത് അതേ പടി കവിതയിലേക്ക് പകറ്ത്തേണ്ടതുണ്ടോ?
എന്നതാണ്‌ ചോദ്യം."

വെയില്‍ തിന്ന്,വിയര്‍പ്പുകൊണ്ടൂട്ടി,
വെളിച്ചം ചോരാത്ത ഇരുട്ടില്‍ കിടന്നുറങ്ങുന്നവരെ,
അതേയിരുട്ടില്‍നിന്നവരെ വലിച്ചെടുത്തു ഭോഗിച്ച്
പകല് കൊട്ടാരങ്ങളില്‍ കഴിയുന്നവരെകുറിച്ചെഴുതുമ്പോള്‍......

കൗടില്യാ അന്തഃപുരങ്ങളിലുപയോഗിക്കുന്ന 'അങ്കത്തിലുരുത്തിയെന്‍ കൊങ്കത്തടങ്ങളെ' എന്ന ഭാഷ പിറക്കണമെന്നോ?
വിഷയം തെറിപ്രയോഗം കവിതയില്‍ എന്നതിനെക്കുറിച്ചാണെങ്കില്‍ അതിലൂന്നി പറയുക.
എന്തു കൊണ്ടു പാടില്ല?


പതുക്കെ ഉറങ്ങാന്‍ പോണം ശുഭരാത്രി ആശംസിച്ച്...

അനിലന്‍ said...

കാവാലം

ഇനി ഈ പോസ്റ്റില്‍ കമന്റിടില്ലെന്നു വിചാരിച്ചതാണ്. താഴെ പറഞ്ഞ ചോദ്യങ്ങള്‍ മനസ്സിലായില്ല.

താങ്കള്‍ കവീതയില്‍ തെറി എഴുതുന്ന ഒരു കവി ആയതുകൊണ്ടാണോ ഇത്രയധികം വികാരാധീനനാവുന്നത്‌?.

താങ്കളോട്‌ ഒരു ചോദ്യം കൂടി. താങ്കള്‍ തെറിയെഴുതാന്‍ വേണ്ടി മാത്രമാണോ കവിതയെഴുതുന്നത്‌?. അതോ കവിതയില്‍ തെറി കടന്നു വരുന്നതാണോ?.

www.raappani.blogspot.com
ഇതാണെന്റെ ബ്ലോഗ്
ഒലീവ് ബുക്സ് പുറത്തിറക്കിയ രണ്ട് അദ്ധ്യായങ്ങളുള്ള നഗരം എന്ന പുസ്തകവും ഈ ബ്ലോഗും ഞാന്‍ പിന്‍വലിക്കാം ജയകൃഷ്ണന്‍ മുകളില്‍ ആരോപിച്ച രീതിയില്‍ ഞാന്‍ എഴുതിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍. ഇതൊരു വെല്ലുവിളിയാണ്.
ഇനി ഈ ബ്ലോഗിന്റെ ഉടമയായ കൌടില്യന്‍ എന്റെ കവിതയെക്കുറിച്ച് പറഞ്ഞത്.

ഇതൊക്കെയാണെങ്കിലും ഞാന്‍ താങ്കളെ ഇപ്പോഴും
ബഹുമാനിക്കുകയും, വായിക്കുകയും ചെയ്യുന്നു.
ഭാഷയെ ശുദ്ധീകരിക്കാന്‍ താങ്കളെപ്പോലുള്ളവറ്ക്കേ
(ബൂലോകത്ത് ഏറ്റവും വായിക്കപ്പെട്ട)
കഴിയൂ, നമുക്ക് ചെയ്യാന്‍ കഴിയാവുന്നത്
നമ്മള്‍ ചെയ്യുക, നമ്മുടെ ഭാഷയല്ലേ,
വളരട്ടെ ചേട്ടാ....


ഞാന്‍ ഇവിടെയുണ്ട്.

NishkalankanOnline said...
This comment has been removed by the author.
അരൂപിക്കുട്ടന്‍/aroopikkuttan said...

മൈര് എന്നാല് 'മുടി' എനര്ത്ഥം!
അപ്പോള് 'മുടിയന്'എന്ന അര്ത്ഥത്തില് ഒരു വാക്ക് കോപം വരുമ്പോള് ഉപയോഗിക്കുന്നവന് നരാധമനും നരനല്ലാത്തവനുമൊക്കെ ആകുന്നതെങ്ങനെ?!
ഈ വാക്ക് ഉപയോഗിച്ച് ഏറ്റവും സഭ്യമായ തെറിയായി കലാലയങ്ങളിലും കുടുംബസദസ്സുകളില്പ്പോലും എടുത്തലക്കിത്തുടങ്ങിയിരിക്കുന്നു..
അത് "നിങ്ങളുടെ സംസ്കാരം" എന്ന് പുച്ഛിച്ചിട്ടുകാര്യമില്ല കൗടില്ല്യാ!
ഒരുപക്ഷേ...
കൗടില്യന് സുഹൃത്തുക്കളെ തമാശക്കോ ദേഷ്യത്തോടുകൂടിയോ വിളിച്ചിട്ടുളളതുതന്നെയാവും ഈ "മൈരന്"വിളി!
കവിതയില് മാത്രമല്ല,എന്റെ സഹോദരതുല്യനായ മരമാക്രിയുടെ കമന്റുപെട്ടിയിലും വികാരാധീനനായ കുഴൂര് ഈ വിളി വിളിച്ചിട്ടുണ്റ്റ്!

തീട്ടത്തെപ്പറ്റിയും കക്കൂസ് ഉപയോഗത്തെപ്പറ്റിയും പാലിയത്തച്ചന് പ്രസിദ്ധമാധ്യമങ്ങളില് എഴുതിയിട്ടുണ്റ്റ്..

നിത്യോപയോഗത്തില് വരുന്ന ഒരു വാക്ക് നിത്യജീവിതത്തിലെ ഒരു സന്ദര്ഭം കവിതയില് വരുമ്പോള് ഉപയോഗിക്കപ്പെട്ടാല് സഹിക്കാത്ത മൈരന്മാര് കപടസദാചാരക്കാരാണ്!!

അനിലന്‍ said...

താങ്കളുടെ രാപ്പനി എന്ന ബ്ലോഗ് ഞാന്‍ വായിച്ചിട്ടില്ല. തീര്‍ച്ചയായും അത് സന്ദര്‍ശിക്കുന്നുണ്ട്‌. (ഇപ്പൊഴാണ് യു ആര്‍ എല്‍ കിട്ടിയത്‌).

എന്‍റെ ചോദ്യം അതല്ലായിരുന്നു. വിശദമാക്കാം:

താങ്കള്‍ കവീതയില്‍ തെറി എഴുതുന്ന ഒരു കവി ആയതുകൊണ്ടാണോ ഇത്രയധികം വികാരാധീനനാവുന്നത്‌?.

താങ്കളോട്‌ ഒരു ചോദ്യം കൂടി. താങ്കള്‍ തെറിയെഴുതാന്‍ വേണ്ടി മാത്രമാണോ കവിതയെഴുതുന്നത്‌?. അതോ കവിതയില്‍ തെറി കടന്നു വരുന്നതാണോ?.

ഈ ചോദ്യങ്ങള്‍ ജയകൃഷ്ണന്‍ എന്നോട് ചോദിച്ചതാണോ?
ഞാന്‍ തെറിയെഴുതാന്‍ വേണ്ടിയാണോ കമന്റിടുന്നത് എന്നായിരുന്നു താങ്കളുടെ ചോദ്യമെങ്കില്‍ ഞാന്‍ മറുപടിയുമായി വരില്ലായിരുന്നു. ഇതങ്ങനെയല്ല. എന്റെ കവിതകള്‍ വായിക്കാതെയാണ് ജയകൃഷ്ണന്‍ ഈ പരാമര്‍ശം നടത്തിയതെങ്കില്‍ താങ്കളുടെ വായനയും ഇടപെടലുകളും സംശയിക്കേണ്ടിവരും.

latheesh mohan said...

ഹാ!!

കവിതയില്‍ ഉപയോഗിക്കാവുന്ന വാക്കുകളെക്കുറിച്ച് ഒരു പട്ടിക ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും കിട്ടും എന്നു കരുതുന്നു.

ആര്‍ഷ ഭാരത കോണാന്‍ പുറപ്പുരത്തു തന്നെ കിടക്കട്ടെ.

മലയാള സാഹിത്യം ഈ വഴിയിലൂടെ നടന്ന്, മസാലദോശ തിന്നു ശീലിക്കുമാറാകാട്ടെ!!

(സംസ്കാരം ഇല്ല. നിര്‍ബന്ധിക്കരുത്)

അനിലന്‍ said...

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളതാണ്. (അത്‌ 1947 ലാണ് നിലവില്‍ വന്നത്‌).

പിന്നെ തെറിയുടെ കാര്യം. ഈയുള്ളവനും അത്യാവശ്യം തെറിയൊക്കെ വശമുള്ളയാളാണ്. ആവശ്യമുള്ളിടത്ത്‌ ഏറ്റവും വ്യക്തമായും, സ്ഫുടമായും അതു പറയുകയും ചെയ്യും. അതു കവിതയിലായാലും വേണമെന്നു തോന്നിയാല്‍ ഉപയോഗിക്കും. പക്ഷേ വേണ്ടിടത്തു മാത്രം. തെറി എഴുതാന്‍ വേണ്ടി കവിത എഴുതാറില്ല.
താങ്കളുടെ തെറ്റിദ്ധാരണ മാറിയെന്നു വിശ്വസിക്കുന്നു.

1947 ല്‍ നിലവില്‍ വന്ന അഭിപ്രായ സ്വാന്തന്ത്ര്യമുപയോഗിച്ചാണ് (ഇനി ഇപ്പോഴും അതുണ്ടായിട്ടില്ലെങ്കിലും എനിയ്ക്ക് മൈരാണ്.) ഞാന്‍ എനിയ്ക്കിഷ്ടപ്പെട്ട ഒരു കവിതയെ നല്ലതെന്ന് പറഞ്ഞത്. എന്റെ ആ കമന്റിന് അവിടെ വച്ച് മറുപടി പറയാതെ ഇവിടെക്കൊണ്ടുവന്ന് ഒരു പോസ്റ്റാക്കിയതിനെക്കുറിച്ച് ബഹുമാനപ്പെട്ട ജയകൃഷ്ണന്‍ കാവാലത്തിന് ഒന്നും പറയാനില്ലേ??

എന്റെ ഒരു കവീത പോലും വായിക്കാതെ ഞാന്‍ തെറിക്കവിതകള്‍ എഴുതുന്ന ഒരാളെന്ന് ജയകൃഷ്ണന്‍ പറഞ്ഞില്ലെന്നു തെളിയിക്കൂ.
.....
താങ്കളോട്‌ ഒരു ചോദ്യം കൂടി. താങ്കള്‍ തെറിയെഴുതാന്‍ വേണ്ടി മാത്രമാണോ കവിതയെഴുതുന്നത്‌?. അതോ കവിതയില്‍ തെറി കടന്നു വരുന്നതാണോ?.
....
ഇത് മലയാളത്തിലല്ലേ എഴുതിയിട്ടുള്ളത്?

എനിയ്ക്ക് തെറ്റിദ്ധാരണ വരേണ്ട കാര്യമെന്താണ് സര്‍?

കൌടില്യാ
ഭാഷാരക്ഷ ചെയ്യുന്നയാളല്ലേ താങ്കള്‍
....
മുന്‍പൊരിക്കല്‍ പറഞ്ഞ കടമ്മനിട്ടയുടെ ഊരു കവിതാശകലം തന്നെ വീണ്ടുമ്മ് ഉദാഹരിക്കുന്നു... അമ്മയുടെ ഗുഹ്യഭാഗം പൊക്കി നോക്കി കോള്‍മയിര്‍ കൊള്ളുന്ന പുലയ്യാടിമക്കളുണ്ടിവിടെ...
....
ജയകൃഷ്ണന് ഇഷ്ടപ്പെട്ട ഒരു കവിതാ ശകലമാണത്. എന്തെങ്കിലും പറയാനുണ്ടോ?
(അനുകൂലിച്ച് കമന്റിടുന്നവരെ തൊടാന്‍ ധൈര്യമുണ്ടാവില്ലല്ലേ!)

NishkalankanOnline said...

തീര്‍ച്ചയായും ചോദ്യങ്ങള്‍ താങ്കളോടു മാത്രമായിരുന്നു.

പിന്നെ താങ്കളുടെ സംശയങ്ങള്‍ക്കുള്ള മറുപടികള്‍:

* ഞാനിട്ട ഒരു കമന്‍റിനെ മുന്‍ നിര്‍ത്തിക്കൊണ്ട്‌ താങ്കള്‍ വ്യക്തിനിഷ്ഠമായും, വൈകാരിക സമീപനത്തോടെയും ഇട്ട കമന്‍റിന് അവിടെ വച്ചു തന്നെ മറുപടി പറഞ്ഞിരുന്നു.

തെറിക്കവിതയോടുള്ള താത്പര്യത്തെക്കുറിച്ച്‌.

(അങ്ങനെ ഞാന്‍ പറഞ്ഞില്ലെന്ന്‌ എങ്ങും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്‌ അതു തെളിയിക്കേണ്ട ആവശ്യമില്ലല്ലൊ)

1. തെറിയെക്കുറിച്ച്‌ താങ്കള്‍ വളരെ വളരെ വാദിക്കുന്നതു കണ്ടപ്പോള്‍ സ്വാഭാവികമായും ഉണ്ടായ ഒരു സംശയം... താങ്കള്‍ അത്തരം കവിതകളാണോ കൂടുതല്‍ എഴുതാറുള്ളതെന്ന്‌. (അതു വായിച്ചിരുന്നെങ്കില്‍ ആ സംശയം ഉണ്ടാകുമായിരുന്നില്ലല്ലോ- ഒന്നുകില്‍ ഉറപ്പാകും, അല്ലെങ്കില്‍ അങ്ങനെ തോന്നില്ല- രണ്ടില്‍ ഒന്നല്ലേ സംഭവിക്കൂ) പക്ഷേ താങ്കളുടെ വാക്കുകള്‍ കുഴൂര്‍ നല്‍കേണ്ട ന്യായീകരണത്തിന്‍റെ സ്ക്രിപ്റ്റ്‌ പോലെ തോന്നിച്ചു.

2. ഈയുള്ളവന്‍ മലയാളം ബ്ലോഗുകളില്‍ എവിടെയും മലയാളത്തിലല്ലാതെ ഇതുവരെ കമന്‍റുകള്‍ ഇട്ടിട്ടില്ലാത്ത സ്ഥിതിക്ക് എന്‍റെ കമന്‍റുകള്‍ മലയാളത്തിലായിരുന്നോ എന്ന സന്ദേഹത്തിന് താങ്കള്‍ക്കു മലയാളം അറിയില്ലെന്നുണ്ടോ എന്നൊരു മറു ചോദ്യം മാത്രമേ എന്‍റെ കയ്യിലുള്ളൂ. (ചോദ്യം കടുത്തതും, ഉത്തരം തെറിയുമാണെങ്കില്‍ ക്ഷമിക്കണം)

3. താങ്കളുടെ തെറ്റിദ്ധാരണ ഒരു പക്ഷേ ഞാന്‍ ആദ്യമിട്ട കമന്‍റ്‌ ‘തെറിക്ക്’ എതിരേ ആണോ എന്നതാണെന്നു കരുതിയാണ് അവിടെ ‘തെറ്റിദ്ധാരണ’ എന്ന വാക്ക് ഉപയോഗിച്ചത്‌.

4. ആ കവിതാ ശകലം എനിക്ക്‌ ‘ഇഷ്ടപ്പെട്ടത്‌‘ എന്ന് എവിടെയെങ്കിലും പറഞ്ഞു കണ്ടായിരുന്നോ?. ഇഷപ്പെടാത്തത്‌ എന്നും എങ്ങും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്‌ അന്തിമ പ്രഖ്യാപനം നടത്തേണ്ടതും; അത്‌ വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതും ഈയുള്ളവനല്ലേ സുഹൃത്തേ... ആ സ്റ്റേറ്റ്മെന്‍റ്‌ കടന്നു കയറ്റമായില്ലേ എന്നൊന്നു ചിന്തിച്ചാല്‍ നന്നായിരിക്കും.


[ കടമ്മനിട്ട എഴുതിയതു കൊണ്ടല്ല ആ തെറിക്ക്‌ അബംഗി തോന്നിയില്ല എന്ന് പറഞ്ഞത്‌. മറിച്ച് ആ തെറി എഴുതേണ്ടിടത്ത്‌ എഴുതപ്പെട്ടതു കൊണ്ടാണ്- വേണ്ടാത്തിടത്ത്‌ ഏതു മഹാകവി എന്തെഴുതിയാലും അഭംഗി, അഭംഗി തന്നെയാണ്]

5. കൌടില്യനും ഈയുള്ളവനും ഒരേതൂവല്‍ പക്ഷികളും, സഹപാഠികളും, പരസ്പരം സ്തുതിപാഠകരും ഒന്നുമല്ലാത്ത സ്ഥിതിക്ക്‌ രണ്ടു വ്യക്തികള്‍ എന്ന നിലയ്ക്കുള്ള എല്ലാ അഭിപ്രായ സ്വാതന്ത്ര്യവും, അഭിപ്രായ വ്യത്യാസങ്ങളും കാണും.

അദ്ദേഹത്തെ അനുകൂലിച്ചോ, പ്രതികൂലിച്ചോ അല്ല ഈയുള്ളവന്‍ ഇവിടെ കമന്‍റുകള്‍ ഇട്ടത്‌. സ്വന്തമായ അഭിപ്രായങ്ങളും അതു തുറന്നു പറയാനുള്ള ആര്‍ജ്ജവവും, മനസ്സാന്നിധ്യവുമുള്ള ഒരു വ്യക്തി എന്ന നിലയില്‍ തികച്ചും മൌലികമായ അഭിപ്രായം ഇവിടെ കുറിച്ചിട്ടു. അതല്ലാതെ മറ്റുള്ളവര്‍ക്കു വേണ്ടിയോ, സ്തുതി പാടാനോ സ്വന്തം സാന്നിധ്യമോ, ഭാഷാജ്ഞാനമോ വിളംബരം ചെയ്യാനോ വേണ്ടി പ്രൌഢ ഗംഭീരമായ ഒരു ഭാഷയുടെ സാധ്യതകളെ തരം താഴ്ത്തുന്നതില്‍ തീരെയും താല്പര്യമുള്ള ഒരു വ്യക്തിയല്ല ഈയുള്ളവന്‍. അതിനുള്ള സമയവും വളരെ കുറവു തന്നെ.

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Anonymous said...

(ചോദ്യം കടുത്തതും, ഉത്തരം തെറിയുമാണെങ്കില്‍ ക്ഷമിക്കണം)

കൂത്തിച്ചിമോനേ കോവാലാ നീ അനിലനെക്കൊണ്ട് തെറി പറയ്യിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ചിട്ട്ണ്ടാ?

NishkalankanOnline said...
This comment has been removed by the author.
കാവലാന്‍ said...

"കാവലാന്‍ മഹാകവീ"

"ഉത്തരമില്ല തമ്പുരാന്‍"

"""സംഹാരത്തിന്റെ സകല രൗദ്രഭാവങ്ങളുമായി"""

"എന്ന് താങ്കളുടെ ഭൂതഗണത്തില്പ്പെട്ട ഒരു മാന്യന്‍""

തുടരാം,....

എന്നിട്ടെവിടെ തുടര്‍ച്ച കൗടില്യാ?

ഞാനീമുകളില്‍ കൊടുത്തിരിക്കുന്നതു മുഴുവന്‍ എന്നെ താങ്കള്‍ അഭിസംഭോധന ചെയ്തതാണ്.
കവിതയില്‍ തെറിപ്രയോഗമാകാമോ എന്ന ചര്‍ച്ചയില്‍ ഒരാളെ,ഭിന്നാഭിപ്രായമുള്ളയാളെ ഇത്രയധികം വേര്‍തിരിക്കേണ്ടതുണ്ടോ? ചര്‍ച്ചയില്‍ സ്വപക്ഷജയത്തിന് മറുപക്ഷത്തെ ശത്രുവായി വേര്‍തിരിച്ച് എങ്ങനേയും മാനസീകമായി തളര്‍ത്തുക എന്നത് കൗടില്യതന്ത്രം അനുശാസിക്കുന്നുണ്ടോ? ഓര്‍ക്കുക ഒന്നോ രണ്ടോ വിശേഷണം മതിയാകും ഒരാള്‍ക്ക് ശത്രുവിനായാലും,അല്ലെങ്കില്‍ ഉത്തരം കിട്ടാതെ ചോദ്യങ്ങളുടെ ചിലന്തി വലയില്‍ സ്വയം പെട്ടു പോകാം.

സ്വപക്ഷ വിജയം മാത്രം ഉന്നം വച്ചിറങ്ങുമ്പോള്‍ പിന്നെ മറ്റുള്ളവരോട് അഭിപ്രായമെന്ത് എന്നു ചോദിക്കരുത്,അതിന്റെ ആവശ്യമെന്ത്?.(അങ്ങനെയാണെങ്കില്‍ എന്റെ പോസ്റ്റില്‍ ഒരത്ഭുത മുയലുണ്ട് പോയി നോക്കൂ)

താങ്കളാല്‍ ആക്കപ്പെട്ട ഈ ഗണത്തിലെ ആരുമായുമെനിക്കുസാമ്യം സ്വയം തോന്നിയിട്ടില്ല,എവിടേയും അങ്ങനെ നടിച്ചതായും ഓര്‍മ്മയില്ല.കവിക്കുചാര്‍ത്തപ്പെട്ട പട്ടും വളയുമോ,തമ്പുരാന്റെ കിരീടമോ,ഇല്ല.
ഭൂതഗണങ്ങളകമ്പടിസേവിക്കുന്ന നാഗഹാരം ധരിച്ച ദിഗംബരനുമല്ല.

പിന്നെ സംഹാരത്തിന്റെ സകലഭാവം..!!! ഹഹഹ എന്തു പറയാന്‍.
പുളിവാറല്‍ കൊണ്ട് അടികൊണ്ടിരുന്ന ബാല്യത്തില്‍ ലോകത്തിലെ ഏറ്റവും കടുത്ത അതിക്രമം അതു കൊണ്ടാണെന്നു തോന്നിയിരുന്നു പിന്നീടതു തിരുത്തി.ഇതൊരു ഭാവം......അത്രമാത്രം.
സകല ഭാവവുമെടുത്ത് താങ്കളെ എതിര്‍ക്കാന്മാത്രം തെറ്റെന്തെങ്കിലും താങ്കള്‍ ചെയ്തതായി എനിക്കു തോന്നിയിട്ടില്ല.

"ഹറാം സാലേ നികാല്‍ ജാവോ യഹാം സേ"....

വഴിമുടക്കുന്നവനോടു പോലും മാതൃഭാഷ പ്രയോഗിക്കാന്‍ പറ്റാത്തവിധം അകപ്പെട്ടു പോയൊരുവന്റെ ദയനീയത മനസ്സിലാക്കുന്നു.അതിനു പക്ഷേ കുതിര കയറേണ്ടത് അതിനു കഴിയുന്നവരുടെ നെഞ്ചത്തല്ല.

വിഷയം കവിതയില്‍ തെറിപ്രയോഗമെന്നതാണെങ്കില്‍ അത്....അതുമാത്രം പറയുക.

മറുപക്ഷത്തിന്റെ തോല്‍വി,കമന്റുകളുടെ പെരുമഴ,ബൂലോകസാനിദ്ധ്യം എന്നീ കുടില ലക്ഷ്യങ്ങള്‍ക്കു വേണ്ടിമാത്രമാനെകില്‍ കാവലാന് കൗടില്യന്‍ മറുപടിയെഴുതി പരിമിതമായ സമയം പാഴാക്കരുതെന്ന് വിനീതമായ അഭ്യര്‍ത്ഥന.

ദസ്തക്കിര്‍ said...

മൈ..മൈ ഗോഡ്,കിടിലന്‍ പോസ്റ്റ് കൌടില്യാ, പറഞ്ഞത് വളരെ ശരി. ഈ ബൂലോക കവികള്‍ക്കൊക്കെ വല്ല പൂക്കളെയുടേയോ പുഴകളുടേയോ കവിതയെഴുതി ജീവിച്ചാ പോരെ? വെറുതേ മാന്യന്മാരുടെ ഭാഷയെ നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു!മൈ...മൈ ഗോഡ്!! അനിലനും ഇന്ദ്രജിത്തും കുഴൂരും കഴിഞ്ഞു, വേറൊരുത്തന്‍ വിഷ്ണുവിനേയും പിടിച്ചു കഴിഞ്ഞു. ഇനി നമുക്ക് ലതീഷിന്റേയോ പ്രമോദിന്റേയോ പുറകേ കൂടാം അല്ലേ? മലയാളഭാഷയെ ശുദ്ധിയാക്കിയിട്ടേ ഉള്ളു ഇനി.

Sureshkumar Punjhayil said...

നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

puliparamodiyil sasikumar said...

എനിക്ക് ഇതൊന്നും വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ല ,അക്ഷര അഫ്യാസം ഇല്ലന്ന് തന്നെ പറയാം ...എന്നാല്‍ എന്റെ ഒരു സുഹ്രത് നേടിതന്ന വഴിയിലൂടെയാണ് ഞാന്‍ ഇവിടെ എത്തിയത് എന്ന് ...ആകയാല്‍ തര്കവിശയം തെറി പറയാമോ എന്നാണ് എന്നും അറിഞ്ഞു ....ആവശ്യത്തിലധികം തെറി ഉപയോഗിച്ച് പ്രവര്‍ത്തിക ജീവിതം ജീവിച്ചു പോന്നവനാണ് ഞാന്‍ .......മുകളില്‍ പറഞ്ഞ പോലെ എന്റെ നാട്ടില്‍ ഉണ്ടായ സമ്പവം പറയാം എന്റെ ഒക്കെ ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിക്കിടയില്‍ ഒരേ ടീമില്‍ കളിച്ച അച്ഛന്‍ മകനോട്‌ പറഞ്ഞ ദൈലോഗ് "അടിച്ചു കെട്ടെട അവന്റെ അമ്മേടെ പൂടിലോട്ടു എന്ന് "ഏകദേശം മുപ്പതു വര്ഷം മുന്‍പുണ്ടായ കാര്യം ഇന്നും പഴമകര്‍ പരാമര്സിക്കാറുണ്ട് ....കളിയുടെ ആ മോര്ധന്യവസ്ഥയെ പരാമര്‍ശിക്കാന്‍ ആണ് ഇന്നും ആ വാക്കുകള്‍ എന്റെ നാട്ടില്‍ എടുത്തിട്ട് പണിയുന്നത് അത് കൊണ്ട് ആ അച്ഛനും മകനും അവര്‍ അല്ലതയില്ല ........അച്ഛന് ശേഷം മകനും ഈയിടെ മരിച്ചു പക്ഷെ അന്നത്തെ ആ കളിയുടെ പ്രാധാന്യം എന്റെ നാട് ഒരിക്കലും മറക്കില്ല കാരണം യെതസമയം ഉപയോഗിച്ച ആ വാക്കുകളുടെ പ്രാധാന്യം തന്നെ ,നാട്ടിലെ അറിയപെടുന്ന ഒരു സോഷ്യല്‍ വോര്കേര്‍ അയ എനിക്ക് പല സാഹചര്യങ്ങളെയും കാണേണ്ടി വരും ഈയിടെ ഇതു പെണ്ണിനെയും കണ്ടാല്‍ കാമം തോന്നുന്ന ചെരുപ്പകാരന്റെ ഒരു വിഷയം ഞാന്‍ കൈകാര്യം ചെയ്ത രീതി നോക് .....നാട്ടുകാര്‍ തള്ളിയിട്ടും പോലീസ് കേസ് കല്‍ കുരെയയിട്ടും നന്നകത മകനെ രേക്ഷിക്കണം എന്നും പറഞ്ഞു വന്ന പിതാവിനോട് ,ഞാന്‍ അവനെ ഒറ്റയ്ക്ക് പറഞ്ഞു വിടാന്‍ പറഞ്ഞു ,അവന്‍ വന്നപ്പോള്‍ എന്റെ കൃഷിസ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ ഒരു വര്‍ഷത്തെ കഥ (വയട്ടിലകുന്ന മുതല്‍ കുട്ടി പിറക്കുന്ന വരെയുള്ളത് )ഞാന്‍ അവനോടു പറഞ്ഞു കൊടുത്തു കേട്ടപ്പോള്‍ തന്നെ അവന്‍ പറഞ്ഞു സര്ധിക്കാന്‍ വരുന്നു എന്ന് ഞാന്‍ പറഞ്ഞു സാരമില്ല നീ അത് മുഴുവന്‍ വീട്ടില്‍ പോയിരുന്നു നാന്നായി ഓര്‍ത്തെടുത്തു ഒരു പെപ്പേര്‍ ഇല്‍എഴുതികൊണ്ട് വന്നു എന്നെ കാണിക്കാന്‍ ....അവന്‍ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അവന്‍ നന്നായി .......എന്റെ പക്ഷം മനസ്സില്‍ ഉടലെടുക്കുന്നതെന്തും തുറന്നു പറയാന്‍ കഴിയണം ...അല്ലതവന്റെ മനസ്സ് നാറും അതുറപ്പ ...എന്നെ തെറി പറയണം എന്ന് നിങ്ങള്‍ക് തോന്നിയാല്‍ ധൈര്യമായി പറഞ്ഞോ ....പക്ഷെ എനിക്കും നന്നായി തെറിപറയാന്‍ അറിയാം എന്ന് കരുതണം എന്റെ നാട്ടില്‍ പറയുന്നത് ഞാന്‍ ഒരു തെറി പക്ഷകാരന്‍ ആണെന്നാണ് .......ഒരുത്തന്‍ എനിക്കിട്ടു പണിതത ഇത് ഞാന്‍ ഒന്ന് മാന്യന്‍ ആകാന്‍ സ്രെമിച്ചതിനു കിട്ടിയ പണി .......